പ​ന്തു​ക​ളി മ​ത്സ​ര​ത്തി​ൽ വെ​ടി​വ​യ്പ്പ്; ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ചു
Tuesday, July 27, 2021 9:22 PM IST
ഡാ​ള​സ്: ഹൂ​സ്റ്റ​ണി​ൽ മ​ത്യാ​സ് അ​ൽ​മേ​ഡ സോ​ക്ക​ർ ട്രെ​യി​നിം​ഗ് ക്യാ​ന്പി​ൽ ശ​നി​യാ​ഴ്ച ഉ​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി് ഹാ​രി​സ് കൗ​ണ്ടി ഷെ​റി​ഫി​സ് ഓ​ഫീ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ജൂ​ലൈ 25 ശ​നി​യാ​ഴ്ച നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു കൊ​ണ്ടി​രു​ന്ന പ​ന്തു​ക​ളി മ​ത്സ​രം ന​ട​ക്കു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം. പ​ന്തു​ക​ളി കാ​ണു​ന്ന​തി​നി​ടെ 28 വ​യ​സു​ള്ള ഗ​ർ​ഭി​ണി​യാ​യി യു​വ​തി​യേ​യും 35 വ​സു​ള്ള യു​വാ​വി​നെ​യും പ്ര​തി വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി​ത​വ​ണ വെ​ടി​യേ​റ്റ യു​വാ​വ് സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​ര​ണ​പ്പെ​ട്ടു. ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു യു​വ​തി​യു​ടെ അ​ന്ത്യം.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും 10 മൈ​ൽ ദൂ​രം ഒ​രു വീ​ട്ടി​ൽ​നി​ന്നും പ്ര​തി​യെ​ന്നു ക​രു​തു​ന്ന യു​വാ​വി​ൻ​റെ മൃ​ത​ശ​രീ​രം നി​ര​വ​ധി വെ​ടി​യു​ണ്ട​ക​ൾ ത​റ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. കൊ​ല്ല​പ്പെ​ട്ട യു​വ​തി​യും യു​വാ​വും ത​മ്മി​ൽ കു​റ​ച്ചു കാ​ലം സു​ഹൃ​ത്തു​ക്ക​ളാ​യി ജീ​വി​ച്ചി​രു​ന്നു​വെ​ന്ന് യു​വ​തി​യു​ടെ കു​ടും​ബ​സു​ഹൃ​ത്ത് പോ​ലീ​സി​നോ​ട് അ​റി​യി​ച്ചു. ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം ഹാ​രി​സ് കൗ​ണ്ട​യി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് ഷെ​രീ​ഫ് ഗോ​ണ്‍​സാ​ല​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് വെ​ളി​പ്പെ​ടു​ത്തി. കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​തി​യു​ടെ​യും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ​യും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

റി​പ്പോ​ർ​ട്ട്: ബാ​ബു പി. ​സൈ​മ​ണ്‍