ക​തോ​ലി​ക്കാ ബാ​വ തി​രു​മേ​നി​ക്ക് ഷി​ക്കാ​ഗോ ഓ​ർ​ത്ത​ഡോ​ക്സ് സ​മൂ​ഹ​ത്തി​ന്‍റെ ആ​ദ​രാ​ഞ്ജ​ലി​ക​ൾ
Monday, July 26, 2021 8:24 PM IST
ഷി​ക്കാ​ഗോ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നും, പൗ​ര​സ്ത്യ കാ​തോ​ലി​ക്ക​യും, മ​ല​ങ്ക​ര മെ​ത്ര​പോ​ലീ​ത്ത​യു​മാ​യ പ​രി​ശു​ദ്ധ മോ​റാ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ ബാ​വാ​യു​ടെ വേ​ർ​പാ​ടി​ൽ ഷി​ക്കാ​ഗോ​യി​ലു​ള്ള ഓ​ർ​ത്ത​ഡോ​ക്സ് സ​മൂ​ഹം 2021 ജൂ​ലൈ 17 തി​യ​തി ശ​നി​യാ​ഴ്ച ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഒ​ത്തു​കൂ​ടി സ്മ​ര​ണാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

മ​ല​ങ്ക​ര​യു​ടെ ഭാ​ഗ്യ തേ​ജ​സാ​യ പ​രി​ശു​ദ്ധ പി​താ​വി​ന്‍റെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ചി​ച്ചു ഷി​ക്കാ​ഗോ​യി​ലെ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​ളി​ലെ വി​കാ​രി​മാ​രും, പ്ര​തി​നി​ധി​ക​ളും, സ​ഭാ​വി​സ്വ​സി​ക​ളും സം​സാ​രി​ക്കു​ക​യു​ണ്ടാ​യി.
സ​ന്ധ്യ ന​മ​സ്കാ​ര​ത്തെ തു​ട​ർ​ന്ന് ചേ​ർ​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഹാം ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​രി​ശു​ദ്ധ പി​താ​വി​ന്‍റെ വേ​ർ​പാ​ടി​ൽ ഷി​ക്കാ​ഗോ സ​മൂ​ഹ​ത്തി​ന്‍റെ വേ​ദ​ന പ​ങ്കു​വ​ച്ചു​കൊ​ണ്ട് റ​വ. ഡി​ക്ക​ൻ ജോ​ർ​ജ് പൂ​വ​ത്തൂ​ർ അ​നു​ശോ​ച​ന പ്ര​മേ​യം സ​മ​ർ​പ്പി​ക്കു​ക​യു​ണ്ടാ​യി. സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ബെ​ൽ​വു​ഡി​ന്‍റെ​യും, സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ​യും വി​കാ​രി റ​വ. ഫാ. ​എ​ബി ചാ​ക്കോ പ​രി​ശു​ദ്ധ പി​താ​വി​ന്‍റെ ഷി​ക്കാ​ഗോ സ​ന്ദ​ർ​ശ​ന​ത്തെ കു​റി​ച്ചു​ള്ള ഓ​ർ​മ്മ​ക​ൾ പ​ങ്കു​വ​ച്ചു.

മ​ല​ങ്ക​ര സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ മെ​ന്പ​റാ​യ എ​ബ്ര​ഹാം വ​ർ​ക്കി, ഭ​ദ്രാ​സ​ന മ​ർ​ത്ത മ​റി​യം സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി രൂ​പ ജോ​ണ്‍, ഭ​ദ്രാ​സ​ന അ​സം​ബ്ലി മെ​ന്പ​ർ ജോ​ർ​ജ് പ​ണി​ക്ക​ർ, സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ക​ത്തീ​ഡ്ര​ൽ സെ​ക്ര​ട്ട​റി ഷി​ബു മാ​ത്യു, സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക സെ​ക്ര​ട്ട​റി സി​ബി​ൽ ഫി​ലി​പ്പ്, റീ​ജ​ണ​ൽ സ​ണ്‍​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജോ​ണ്‍ സൈ​മ​ണ്‍, ഷി​ക്കാ​ഗോ റീ​ജ​ണ്‍ മ​ർ​ത്ത​മ​റി​യം സ​മാ​ജം സെ​ക്ര​ട്ട​റി മ​റി​യാ​മ്മ തോ​മ​സ്, യു​വ​ജ​ന സം​ഘ​ട​ന​ക​ളെ പ്ര​ധി​നി​ധി​ക്ക​രി​ച്ചു റോ​ഷ​ൻ തോ​മ​സ് എ​ന്നി​വ​ർ പ​രി​ശു​ദ്ധ ബാ​വ​യെ അ​നു​സ്മ​രി​ച്ചു സം​സാ​രി​ച്ചു. എ​ക്യൂ​മി​നി​ക്ക​ൽ പ്ര​സ്ഥാ​ന​ത്തി​ന്‍റെ മി​ഡ് വെ​സ്റ്റ് റീ​ജ​ണ​ൽ പ്ര​യ​ർ ഫെ​ല്ലോ​ഷി​പ്പ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഏ​ലി​യാ​മ്മ പു​ന്നൂ​സ് കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ഇ​ട​വ​ക സ​ണ്‍​ഡേ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബീ​ന കോ​ര അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ എം​സി​ആ​യി പ്ര​വ​ർ​ത്തി​ച്ചു.

ഷി​ക്കാ​ഗോ ഓ​ർ​ത്ത​ഡോ​ക്ൾ​സ് ഇ​ട​ക​വ​ക​ളാ​യ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ബെ​ൽ​വു​ഡ്, സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ൽ​മ​സ്റ്റ്, സെ​ന്‍റ് മേ​രീ​സ് ഓ​ക്ക്ലോ​ണ്‍, സെ​ന്‍റ് തോ​മ​സ് ഷി​ക്കാ​ഗോ എ​ന്നീ ദേ​വാ​ല​യ​ങ്ങ​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ര​മീ​ക​രി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​ശ്വാ​സി​ക​ളും പ​ങ്കു ചേ​ർ​ന്നു.