ഡാ​ള​സ് കൗ​ണ്ടി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്നു
Thursday, July 22, 2021 10:57 PM IST
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വീ​ണ്ടും വ​ർ​ധ​ന​വ്. മാ​ർ​ച്ച് നാ​ലി​നു​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ജൂ​ലൈ 21 നാ​ണ്.

കൗ​ണ്ടി​യി​ൽ ഇ​നി​യും രോ​ഗി​ക​ൾ വ​ർ​ധി​ക്കു​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഡാ​ള​സ് കൗ​ണ്ടി ജ​ഡ്ജ് ജ​ൻ​ങ്കി​ൻ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ടു​ത്ത ആ​ഴ്ച​ക​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ൻ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്നാ​ണ് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് സൗ​ത്ത് വെ​സ്റ്റേ​ണ്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രാ​ണ് കൂ​ടു​ത​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് ഡാ​ല​സ് കൗ​ണ്ടി ഹെ​ൽ​ത്ത് അ​ധി​കൃ​ത​രും പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച മാ​ത്രം ഡാ​ള​സ് കൗ​ണ്ടി​യി​ൽ 659 പോ​സി​റ്റീ​വ് കേ​സു​ക​ളും അ​ഞ്ചു പേ​രു​ടെ മ​ര​ണ​വു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ഡാ​ള​സ് കൗ​ണ്ടി​യി​ൽ മാ​ത്രം വൈ​റ​സ് ത​ട്ടി​യെ​ടു​ത്ത​ത് 4171 പേ​രു​ടെ ജീ​വ​നാ​ണ്. ഇ​ര​ട്ടി ശേ​ഷി​യു​ള്ള ഡെ​ൽ​റ്റാ വ​ക​ഭേ​ദ​ത്തി​ന്‍റെ വ്യാ​പ​ന​വും വ​ർ​ധി​ച്ചു വ​രു​ന്ന​താ​യും ഇ​തി​നെ ഫ​ല​പ്ര​ദ​മാ​യി ത​ട​യു​ന്ന​തി​ന് വാ​ക്സി​നേ​റ്റ് ചെ​യ്യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.


റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ