നി​യ​മ​വി​രു​ദ്ധ മ​രു​ന്നു​ക​ൾ നി​ർ​​മിക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ടെ​ക്സ​സ് ഗ​വ​ണ്‍​മെ​ൻ​റ്
Thursday, July 22, 2021 9:59 PM IST
ഡാ​ള​സ്: ഫെ​ന്‍റ​ണി​ൽ എ​ന്ന വേ​ദ​ന​സം​ഹാ​രി മ​രു​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി നി​ർ​മിക്കു​ക​യോ വി​ൽ​പ​ന ന​ട​ത്തു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന നി​യ​മ​ത്തി​ൽ ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ഏ​ബോ​ട്ട് ജൂ​ലൈ 21ന് ​ഉത്തരവിൽ ഒ​പ്പു​വ​ച്ചു.

സം​സ്ഥാ​ന​ത്ത് സു​ല​ഭ​മാ​യി വി​ൽ​പ​ന ന​ട​ത്തു​ക​യും, നി​യ​മ​വി​രു​ധ​മാ​യി ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു മ​രു​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഫെ​ന്‍റ​ണി​ൽ എ​ന്ന് ഗ​വ​ർ​ണ​ർ ത​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു . സം​സ്ഥാ​ന​ത്ത് നി​ര​വ​ധി യു​വ​ജ​ന​ങ്ങ​ളും , മു​തി​ർ​ന്ന​വ​രും ഈ ​മ​രു​ന്ന് അ​ടി​മ​ക​ളാ​യി മാ​റു​ക​യും, അ​നേ​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്യു​ന്നു എ​ന്ന് ഗ​വ​ർ​ണ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

ടെ​ക്സ​സ് ഡി​പ്പാ​ർ​ട്ട്മെ​ൻ​റ് ഓ​ഫ് പ​ബ്ലി​ക് സേ​ഫ്റ്റി​യു​ടെ ക​ണ​ക്ക് പ്ര​കാ​രം ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യ നി​ർ​മി​ക്ക​പ്പെ​ട്ട 320 പൗ​ണ്ട് മ​രു​ന്നു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഈ ​ക​ണ​ക്ക് പ്ര​കാ​രം എ​ഴു​പ​ത്തി​യൊ​ന്ന് ല​ക്ഷ​ത്തോ​ളം വ​രു​ന്ന യു​വ​ജ​ന​ങ്ങ​ളെ​യും സ്ത്രീ​ക​ളെ​യും പു​രു​ഷന്മാ​രെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ​ക്തി​യു​ണ്ടെ​ന്ന് ഗ​വ​ർ​ണ​ർ വെ​ളി​പ്പെ​ടു​ത്തി.

പു​തി​യ നി​യ​മം അ​നു​സ​രി​ച്ച് 4 മു​ത​ൽ 200 ഗ്രാം ​വ​രെ ഡോ​ക്ട​റു​ടെ കു​റി​പ്പ് ഇ​ല്ലാ​തെ കൈ​വ​ശം വ​യ്ക്കു​ന്ന​വ​ർ​ക്ക് പ​ത്തു വ​ർ​ഷ​മോ അ​തി​ൽ കൂ​ടു​ത​ലോ ത​ട​വ് ല​ഭി​ക്കു​ന്ന​താ​ണ​ന്ന് ഗ​വ​ർ​ണ​ർ ഏ​ബ്ബോ​ട്ട് ഒ​പ്പു​വ​ച്ച നി​യ​മ​ത്തി​ൽ പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ട്: ബാ​ബു പി. ​സൈ​മ​ണ്‍