ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ്പ് തീരുമാനത്തെ ഫൊക്കാന നേതൃത്വം സ്വാഗതം ചെയ്തു
Saturday, June 19, 2021 11:41 AM IST
ന്യൂജഴ്‌സി: ഫൊക്കാനയുമായി സഹകരിക്കാനും അംഗത്വമെടുത്ത് പ്രവർത്തിക്കാനുമുള്ള മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയ (മാപ്പ്)യുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഫൊക്കാന നേതൃത്വം അറിയിച്ചു.

ഫിലാഡൽഫിയയിലെ ഏറ്റവും വലിയ സംഘടനയായ മാപ്പ് ഫൊക്കാനയിൽ മടങ്ങി എത്തുന്നതോടെ ഫൊക്കാനയുടെ വളർച്ചയും ഫിലാഡൽഫിയ മേഖലയിൽ കരുത്താർജ്ജിച്ചതായും ഫൊക്കാന നേതാക്കൾ പറഞ്ഞു.മാപ്പിന്റെ തീരുമാനം അങ്ങേയറ്റം സ്വാഗതാർഹമാണെന്നും ഫൊക്കാനയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ മാപ്പ് കൂടി ഭാഗമാകുന്നതോടെ സംഘടന കൂടുതൽ കരുത്താർജ്ജിക്കുമെന്നു പ്രസിഡണ്ട് ജോർജി വർഗീസ് പറഞ്ഞു. മാപിന് അർഹമായ പ്രതിനിധ്യം നൽകി അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരമൊരു തീരുമാനമെടുത്ത മാപ് പ്രസിഡണ്ട് ശാലു പുന്നൂസിനേയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ട്രസ്റ്റി ബോർഡിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചർത്തു.

മാപ്പിന്‍റെ വരവോടെ ഫൊക്കാനയുടെ കരുത്ത് ഒരു പടികൂടി ഉയർന്നതായി ഫൊക്കാന ജനറൽ സെക്രെട്ടറി സജിമോൻ ആന്റണി പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ മാപ്പ് ഉൾപ്പെടെ 15 പരം സംഘടനകളാണ് ഫൊക്കാനയ്ക്ക് കീഴിൽ പുതുതായി അണിനിരന്നത്. ഫൊക്കാനയുടെ കരുത്ത് ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത്തരമൊരു ധീരമായ തീരുമാനമെടുത്ത മാപ് നേതൃത്വത്തെ അഭിനന്ദിക്കുന്നതായും സജിമോൻ കൂട്ടിച്ചേർത്തു. ഫൊക്കാനയുമായി സഹകരിക്കാൻ താൽപ്പര്യപ്പെട്ട് ഇനിയും ഒട്ടേറെ സംഘടനകൾ മുന്നോട്ടു വരുന്നുണ്ടെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. ഫ്‌ലോറിഡയിൽ നടക്കുന്ന അടുത്ത കൺവെൻഷന് മുൻപായി ചെറുതും വലുതുമായ നിരവധി പുതിയ സംഘടനകൾ ഫൊക്കാനയുമായി സഹകരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫൊക്കാനയുമായി സഹകരിക്കാനുള്ള മാപ്പിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യന്നതായി ഫൊക്കാന ട്രഷറർ സണ്ണി മറ്റമന, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി മാത്യു വര്‍ഗ്ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍രാജ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍,വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കലാ ഷാഹി, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി എം. പോത്തൻ, വൈസ് ചെയർമാൻ ബെൻ പോൾ, ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, ഫൗണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ, അഡ്വസറി ചെയർമാൻ ടി.എസ്.ചാക്കോ, പൊളിറ്റിക്കൽ ഫോറം ചെയർമാൻ കുര്യൻ പ്രക്കാനം, നാഷണൽ കമ്മിറ്റി മെമ്പർമാർ, ട്രസ്റ്റി ബോർഡ് മെമ്പർമാർ, മുൻ പ്രസിഡന്‍റുമാർ എന്നിവർ അറിയിച്ചു.