സ്ഥ​ലം മാ​റി പോ​കു​ന്ന വൈ​ദി​ക​ർ​ക്ക് ഹൂ​സ്റ്റ​ണ്‍ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Thursday, May 6, 2021 8:56 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ൽ നി​ന്നും സ്ഥ​ലം മാ​റി പോ​കു​ന്ന വൈ​ദി​ക​ർ​ക്ക് ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി. ഏ​പ്രി​ൽ മാ​സം 20നു ​സെ​ൻ​റ് മേ​രി​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്ൾ​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് കൂ​ടി​യ മീ​റ്റിം​ഗി​ൽ ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ. ഐ​സ​ക് ബി ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്രി​നി​റ്റി മാ​ർ​ത്തോ​മാ ഇ​ട​വ​ക​യു​ടെ വി​കാ​രി​യും ഐ​സി​ഇ​സി എ​ച്ചി​ന്‍റെ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ റ​വ. ജേ​ക്ക​ബ് പി. ​തോ​മ​സ്, ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മാ ഇ​ട​വ​ക വി​കാ​രി റ​വ. എ​ബ്ര​ഹാം വ​ർ​ഗീ​സ്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. സ​ജി ആ​ൽ​ബി​ൻ എ​ന്നി​വ​ർ​ക്കും കു​ടും​ബ​ത്തി​നു​മാ​ണ് യാ​ത്ര​യ​യ​പ്പു ന​ൽ​കി​യ​ത്.

ഹൂ​സ്റ്റ​ണ്‍ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച​തോ​ടൊ​പ്പം ഹൂ​സ്റ്റ​ണ്‍ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി​യി​ലും സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മാ​യി​രു​ന്നു ഈ ​വൈ​ദി​ക ശ്രേ​ഷ്ഠ​രി​ൽ നി​ന്നും ല​ഭി​ച്ച​ത്. മൂ​വ​രു​ടെ​യും സ്ഥ​ലം മാ​റ്റം ഹൂ​സ്റ്റ​ണ്‍ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി​ക്കു വ​ലി​യ ന​ഷ്ട​മാ​ണെ​ന്ന് ഐ​സി​ഇ​സി എ​ച്ച് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ഓ​ർ​മ്മി​പ്പി​ച്ചു. സ്നേ​ഹ​സൂ​ച​ക​മാ​യി യാ​ത്ര​യ​യ​പ്പ് ഉ​പ​ഹാ​ര​വും ന​ൽ​കി.

യോ​ഗ​ത്തി​ൽ ഐ​സി​ഇ​സി​എ​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റും സെ​ൻ​റ് മേ​രി​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്ൾ​സ് ഇ​ട​വ​ക വി​കാ​രി​യു​മാ​യ റ​വ. ഫാ. ​ജോ​ണ്‍​സ​ൻ പു​ഞ്ച​ക്കോ​ണം, ഐ​സി​ഇ​സി​എ​ഫ് സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​റും സെ​ൻ​റ് ജെ​യിം​സ് ക്നാ​നാ​യ യാ​ക്കോ​ബാ​യ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​എ​ബ്ര​ഹാം സ​ക്ക​റി​യ, ഐ​സി​ഇ​സി എ​ച്ച് വോ​ള​ന്‍റീ​ർ ക്യാ​പ്റ്റ​ൻ ഡോ. ​അ​ന്ന.​കെ. ഫി​ലി​പ്പ് എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി.

ഐ​സി​ഇ​സി​എ​ച്ച് സെ​ക്ര​ട്ട​റി എ​ബി മാ​ത്യു, ട്ര​ഷ​റ​ർ രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ജി പു​ളി​മൂ​ട്ടി​ൽ, വോ​ള​ന്‍റി​യ​ർ ക്യാ​പ്റ്റ​ൻ നൈ​നാ​ൻ വീ​ട്ടി​നാ​ൽ, ഓ​ഡി​റ്റ​ർ ജോ​ണ്‍​സ​ൻ എ​ബ്ര​ഹാം, പി​ആ​ർ​ഒ ജോ​ജോ തു​ണ്ടി​യി​ൽ എ​ന്നി​വ​ർ യോ​ഗ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി