ഡാളസ് മെട്രോപ്ലെക്സിലെ കോൺഗ്രസ് പ്രർത്തകരുടെ യോഗം മാർച്ച് 20-ന്
Monday, March 8, 2021 2:34 PM IST
ഡാളസ് : ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ കോൺഗ്രസ് പ്രർത്തകരുടെയും അനുഭാവികളുടെയും യോഗം മാർച്ച് 20 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു ഗാർലാൻഡ് കിയ ഓഡിറ്റോറിയത്തിൽ ചേരുന്നു. കേരളത്തിൽ ആസനമായിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകർക്കു ക്രിയാത്മകമായി സാമ്പത്തികസഹായം ഉൾപ്പെടെ എന്ത് പങ്കു വഹിക്കാം എന്ന വിഷയത്തെ കുറിച്ച് ചർച്ച ചെയ്ത് തീരുമാന്നിതിനാണു യോഗം വിളിച്ചു കൂട്ടിയിരിക്കുന്നത്.

കിയാ ഓഡിറ്റോറിയത്തിൽ മാർച്ച് ഏഴിന് ഞായറാഴ്ച വൈകുന്നേരം നാലിനു ചേർന്ന പ്രധാന കോൺഗ്രസ് പ്രവർത്തകരുടെ ആലോചനായോഗമാണ് എല്ലവരെയും ഉൾപ്പെടുത്തി വിപുലമായ മീറ്റിംഗ് വിളിച്ചു കൂട്ടുവാൻ തീരുമാനിച്ചത്.

യോഗത്തിൽ ബോബൻ കൊടുവത്തു ,പി പി ചെറിയാൻ ,രാജൻ മാത്യു, പ്രദീപ് നാഗനൂലിൽ , റോയ്‌ കൊടുവത് ,ജോയ്‌ ആന്റണി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട് :ജീമോൻ റാന്നി