മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന് പുതിയ നേതൃത്വം
Friday, November 20, 2020 5:53 PM IST
ഹൂസ്റ്റൺ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണി (മാഗ്) നു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി വിനോദ് വാസുദേവൻ (പ്രസിഡന്‍റ്), ഡോ. സാം ജോസഫ്, മോൻസി കുര്യാക്കോസ് (ബോർഡ് ഓഫ് ട്രസ്റ്റീസ്) എന്നിവരേയും ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് സൈമൺ ചാക്കോ വളാചേരിൽ, റോയി ചാക്കോ മാത്യു, രമേശ് അത്തിയോടി, ഷാജു കെ. തോമസ്, രാജേഷ് എസ്. വർഗീസ്, റെജി ജോൺ, ജോജി ജോസഫ്, എബ്രഹാം തോമസ്, റെനി കവലയിൽ, ഡോ. ബിജു പിള്ള, മാത്യു കൂട്ടാലിൽ എന്നിവരും വനിതാ പ്രതിനിധിയായി ഷിബി റോയിയും തെരഞ്ഞെടുക്കപ്പെട്ടു.

ചീഫ് ഇലക്ഷൻ കമ്മീഷണറായി പ്രവർത്തിച്ച വത്സൻ മഠത്തിപറമ്പിലിനും പോളിംഗ് ഓഫീസർമാരായിരുന്ന റെജി ജോർജ്, അനിൽ ജനാർദ്ദനൻ എന്നിവർക്ക് പ്രസിഡന്‍റ് ഡോ.സാം ജോസഫ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: അജു വാരിക്കാട്