ഫ്ളോ​റി​ഡ പ്രൊ​വി​ൻ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും വ​നി​താ ഫോ​റം ഉ​ദ്ഘാ​ട​ന​വും
Sunday, October 25, 2020 9:45 PM IST
ഫ്ളോ​റി​ഡ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണി​ൽ ഫ്ളോ​റി​ഡ പ്രൊ​വി​ൻ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും വി​മ​ൻ​സ് ഫോ​റം ഉ​ദ്ഘാ​ട​ന​വും ഒ​ക്ടോ​ബ​ർ 24 ശ​നി​യാ​ഴ്ച അ​മേ​രി​ക്ക​ൻ സെ​ൻ​ട്ര​ൽ ന​ട​ത്ത​പ്പെ​ട്ടു. മു​ഖ്യ അ​തി​ഥി​യാ​യി റ​വ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. പ്ര​സി​ദ്ധ പി​ന്ന​ണി ഗാ​യ​ക​ൻ സു​ദീ​പ് കു​മാ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​തേ​ത​തോ​ടൊ​പ്പം മാ​ധു​ര്യ​മൂ​റു​ന്ന ഗാ​ന​ങ്ങ​ളാ​ൽ സ​ദ​സി​നെ ആ​ന​ന്ദ നൃ​ത്ത​ത്തി​ൽ ആ​റാ​ടി​ച്ചു

ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​പി​ള്ള, റീ​ജ​ണ്‍ വൈ​സ് ചെ​യ​ർ ശാ​ന്താ പി​ള്ള എ​ന്നി​വ​ർ സം​യു​ക്ത​മാ​യി വി​ള​ക്ക് തെ​ളി​യി​ച്ചു. റീ​ജി​യ​ൻ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ് ഫ്ളോ​റി​ഡ പ്രൊ​വി​ൻ​സ് വ​നി​താ ഫോ​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ലോ​ബ​ൽ, റീ​ജ​ണ്‍ പ്രൊ​വി​ൻ​സ് നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യോ​ടെ ഭാ​ഗ​മാ​യി നി​റ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.



റി​പ്പോ​ർ​ട്ട്: പി. ​സി. മാ​ത്യു