ഉമ്മൻ‌ചാണ്ടിയുടെ ശില്പം പോൾ പറമ്പി കൈമാറി
Tuesday, October 20, 2020 5:49 PM IST
ഷിക്കാഗോ: മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്‍റെ അന്പതാം വാർഷിക ആഘോഷ വേളയിൽ ചാലക്കുടി മേലൂർ മണ്ഡലം വൈസ് പ്രസിഡന്‍റ് വിജയ് ആന്‍റണി തെക്കൻ നിർമിച്ച ഉമ്മൻ ചാണ്ടിയുടെ ശിൽപം അദ്ദേഹത്തിന്‍റെ പുതുപ്പള്ളിയിലെ വീട്ടിൽ നടന്ന ചടങ്ങിൽ ഷിക്കാഗോ ഓവർസീസ് കോൺഗ്രസ് സ്ഥാപക പ്രസിഡന്‍റ് പോൾ പറമ്പി കൈമാറി.

ശില്പം നിർമിച്ച വിജയ് തെക്കൻ ,നേത്വത്വം നൽകിയ പോൾ പറമ്പി എന്നിവരെ ഉമ്മൻചാണ്ടി അഭിനന്ദിച്ചു.പോൾ പറമ്പി കേരളത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.


ഒക്ടോബർ 18 നു നടന്ന ചടങ്ങിൽ ചാലക്കുടി മണ്ഡലം കോൺഗ്രസ്‌ വൈസ് പ്രസിഡന്‍റ് റിജു കൊച്ചെക്കടാൻ, അബ്രഹാം ചാക്കോ, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ സജീർ ബാബു, സച്ചിൻരാജ് കൊരട്ടി തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ