ഷിക്കാഗോ മലയാളി അസോസിയേഷൻ വിദ്യാഭ്യാസ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Monday, September 14, 2020 7:20 PM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ 2020- ലെ ഹൈസ്കൂൾ വിദ്യാഭ്യാസ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജസ്റ്റിൻ കുഞ്ചെറിയ, പോൾ ഷെന്നി, അമ്മു രാജേഷ് ബാബു എന്നിവരാണ് ഈ വർഷത്തെ പുരസ്കാര ജേതാക്കൾ.

ജോഷി–ജിന്നി ദമ്പതികളുടെ മകനായ ജെസ്റ്റിൻ കുഞ്ചെറിയക്ക് ഒന്നാം സമ്മാനമായ സാബു നടുവീട്ടിൽ സ്പോൺസർ ചെയ്തിരിക്കുന്ന കാഷ് അവാർഡും ട്രോഫിയും ലഭിക്കും.

ഷെന്നി - ബിന്ദു ദമ്പതികളുടെ മകനായ പോൾ ഷെന്നിക്ക് രണ്ടാം സമ്മാനമായ ചാക്കോ മറ്റത്തിപ്പറമ്പിൽ സ്പോൺസർ ചെയ്തിരിക്കുന്ന കാഷ് അവാർഡും ട്രോഫിയും ലഭിക്കും.

രാജേഷ് ബാബു- അംബിക ദമ്പതികളുടെ മകളായ അമ്മുവിന് മൂന്നാം സമ്മാനമായ മനോജ് അച്ചേട്ട് സ്പോൺ ചെയ്തിരിക്കുന്ന കാഷ് അവാർഡും ലഭിക്കും.

അസോസിയേഷനിലെ അംഗങ്ങളായുള്ള മാതാപിതാക്കളുടെ ഈ വർഷം ഹൈസ്കൂൾ ഗ്രാജ്വറ്റ് ചെയ്ത കുട്ടികളിൽ നിന്നുമാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഹൈസ്കൂൾ പഠനത്തിൽ ലഭിച്ച GPA യോടൊപ്പം ACT സ്കോറും കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങളും സാമൂഹിക സേവനപരിചയവും മറ്റു കലാകായികപരമായ മികവുകളും എല്ലാം വിശദമായി പരിഗണിച്ചശേഷമായിരുന്നു പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

സ്കോളർഷിപ്പ് അവാർഡ് കമ്മിറ്റി കൺവീനർ ചാക്കോ മറ്റത്തിൽപറമ്പിലാണ്.

വിവരങ്ങൾക്ക് : ജോൺസൺ കണ്ണൂക്കാടൻ (പ്രസിഡന്‍റ്) 847 477 0564, ജോഷി വള്ളിക്കളം (സെക്രട്ടറി) 312 685 6749, ജിതേഷ് ചുങ്കത്ത് (ട്രഷറർ), സാബു നടുവീട്ടിൽ ജോയിന്‍റ് സെക്രട്ടറി, ഷാബു മാത്യു ജോയിന്‍റ് ട്രഷറർ.