ഫെക്കാന - ഗ്രാന്‍റ് തോൺ ടൺ സംരംഭകത്വ സെമിനാർ ഓഗസ്റ്റ് 15 ന്
Tuesday, August 4, 2020 7:34 PM IST
ന്യൂയോർക്ക്: ഫൊക്കാനയുടെയും ഗ്രാന്‍റ് തോൺ ടണിന്‍റെയും ആഭിമുഖ്യത്തിൽ ഇന്ത്യാ ഗവൺമെന്‍റ് ആവിഷ്ക്കരിച്ചിട്ടുള്ള വിവിധ ചെറുകിട - ഇടത്തരം വ്യവസായ സംരംഭങ്ങളെക്കുറിച്ച് ഓഗസ്റ്റ് 15 നു (ശനി) രാവിലെ 10 ന് ( ഈസ്റ്റേൺ സമയം. യുഎസ് - കാനഡ) സൂം വെബിനാർ സംഘടിപ്പിക്കുന്നു.

ഇന്ത്യാ ഗവൺമെന്‍റ് പ്രവാസി സംരംഭകർക്ക് മുൻതൂക്കം നൽകി വിവിധ മേഖലകളിൽ ഒട്ടേറെ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ്, ടെക്സ്റ്റൈൽ മന്ത്രാലയം , കൃഷി , പെട്രോ കെമിക്കൽ, ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽ തുടങ്ങിയ മന്ത്രാലയങ്ങൾക്ക് കീഴിലാണ് വ്യാവസായിക സംരംഭകർക്ക് ഒട്ടേറെ നിക്ഷേപ സാധ്യതകളും അവസരങ്ങളും ഉള്ളത്. ഇവയെക്കുറിച്ച് സംരംഭകർക്ക് അറിവും അവബോധവും നൽകുന്നതിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

ഫൊക്കാന ഭാരവാഹികളായ ടോമി കക്കാട്ട്, ഡോ. സുജാ ജോസ് , ഡോ. രഞ്ജിത് പിള്ള , ജോയി ചാക്കപ്പൻ ,സുധാ കർത്താ എന്നിവർ മേൽനോട്ടം വഹിക്കും.

സൂം വെബിനാർ ലിങ്കുകൾ:
Join Zoom Meeting
https://us02web.zoom.us/j/89666881269?pwd=K2RFb2RLTEZ3WUhSQXB2ejZrVEh5QT09

Meeting ID: 896 6688 1269
Passcode: 276285
One tap mobile
+13017158592,,89666881269#,,,,,,0#,,276285# US (Germantown)
+13126266799,,89666881269#,,,,,,0#,,276285# US (Chicago)

Dial by your location
+1 301 715 8592 US (Germantown)
+1 312 626 6799 US (Chicago)
+1 929 205 6099 US (New York)
+1 253 215 8782 US (Tacoma)
+1 346 248 7799 US (Houston)
+1 669 900 6833 US (San Jose)
Meeting ID: 896 6688 1269
Passcode: 276285
Find your local number: https://us02web.zoom.us/u/k1nMAIYLw

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ