ജോയിച്ചന്‍ ചെമ്മാച്ചേല്‍ മെമ്മോറിയല്‍ കര്‍ഷകശ്രീ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
Monday, August 3, 2020 7:08 PM IST
ഷിക്കാഗോ: മുന്‍ കെസിഎസ് പ്രസിഡന്‍റും മികച്ച കര്‍ഷകനും കാരുണ്യ പ്രവര്‍ത്തകനുമായിരുന്ന ജോയിച്ചന്‍ ചെമ്മാച്ചേലിന്‍റെ സ്മരണാര്‍ഥം ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി നടത്തുന്ന കര്‍ഷകശ്രീ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. എവര്‍റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്കാരം.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈവര്‍ഷം കോവിഡ് ലോക്ക് ഡൗണ്‍ കാരണം മിക്ക അംഗങ്ങളും വളരെ മികച്ച കൃഷി തോട്ടങ്ങള്‍ നിര്‍മിച്ചിട്ടുള്ളതിനാല്‍ ഇത്തവണത്തെ മത്സരം അത്യന്തം വാശിയേറിയതായിരിക്കുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

താത്പര്യമുള്ള കെസിഎസ് അംഗങ്ങള്‍ ഓഗസ്റ്റ് എട്ടിനു മുന്പായി കെ.സി.എസ് ഭാരവാഹികളുടെ പക്കല്‍ പേര് റജിസ്റ്റര്‍ ചെയ്യണം. മികച്ച ഒരു ജഡ്ജിംഗ് പാനല്‍ ഓഗസ്റ്റ് മാസം കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് വിജയിയെ ഓണത്തോടനുബന്ധിച്ച് പ്രഖ്യാപിക്കും. ബേബി മാധവപ്പള്ളി, ജോസഫ് പുതുശേരി, ടാജി പാറേട്ട് എന്നിവരായിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയികള്‍.

വിവരങ്ങൾക്ക്: ഷിജു ചെറിയത്തില്‍ (പ്രസിഡന്‍റ്) 847 341 1088, ജയിംസ് തിരുനെല്ലിപ്പറമ്പില്‍ (വൈസ് പ്രസിഡന്‍റ്) 847 858 5172, റോയി ചേലമലയില്‍ (സെക്രട്ടറി) 773 319 6279, ടോമി എടത്തില്‍ (ജോയിന്‍റ് സെക്രട്ടറി) 847 414 6757, ജെറിന്‍ പൂതക്കരി (ട്രഷറർ) 708 890 0983, ഇമെയില്‍ [email protected]

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം