റവ.ഡോ.ജോർജ് തരകൻ നിര്യാതനായി
Friday, July 31, 2020 10:15 PM IST
ഡാളസ് : ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ മുൻ പ്രസിഡന്‍റ് റവ.ഡോ.ജോർജ് തരകൻ (88) ഡാളസിൽ നിര്യാതനായി. സംസ്കാരം ഡാളസിൽ പിന്നീട്.

ദീർഘകാലം മെഡിക്കൽ പ്രക്ടീഷണറായി സേവനമനുഷ്ഠിച്ച ജോർജ് തരകൻ, ഏഷ്യൻ ബൈബിൾ കോളജ് ഡയറക്ടർ, എസ്എംഎം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ, കോളജ് ഓഫ് ടെക്നോളജി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: തങ്കമ്മ. മക്കൾ: സുസൻ, രാജു, റോസമ്മ, തോമസ് , വൽസമ്മ, ജോൺസൺ , വിജോയി , വിൽസൺ. മരുമക്കൾ: കെ.സി ബേബി, ജയിനമ്മ രാജൻ, ജോൺ കെ വർഗീസ്, സൂസി തോമസ്‌, വി.എം.രാജൻ, ലത മോൾ ജോൺസൻ, മേഴ്സി വിജോയി, ബീന വിൽസൺ.