സിയാറ്റിലിൽ പ്രതിഷേധ പ്രകടനത്തിലേക്ക് വാഹനം ഇടിച്ചു കയറി യുവതി മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Monday, July 6, 2020 8:13 PM IST
സിയാറ്റിൽ: ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധ പ്രകടനത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറിയതിനെ തുടർന്നു ഒരു യുവതി (24) മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ജൂലൈ 4 നു പുലർച്ചയായിരുന്നു സംഭവം.സമ്മർ ടെയ്‌ലർ (24) എന്ന യുവതി ഹാർബർ വ്യു മെഡിക്കൽ സെന്‍ററിൽ മരിച്ചതായി ആശുപത്രി വക്താവ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റൊരാൾ ഡയസ് ലവ് ഗുരുതരാവസ്ഥയിൽ ഇന്‍റൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിലാണ്.

വെറ്റനറി ക്ലിനിക്കൽ സമ്മർ വെക്കേഷണൽ ജോലി ചെയ്തുവരികയായിരുന്നു ടെയ്‌ലർ.വാഹനം ഓടിച്ചിരുന്ന ഇരുപത്തേഴുകാരനെ സ്വയ്റ്റ് കെലിറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട യുവാവിനെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. മദ്യത്തിന്‍റേയും മയക്കുമരുന്നിന്‍റെയോ ലഹരിയിലല്ല അപകടമെന്നും മനപൂർവമാണോ അതോ അപകടമാണോ എന്ന് പോലീസ് അന്വേഷിക്കുന്നു.

മിനിയാപോളീസ് പോലീസ് ആക്രമണത്തിൽ മരിച്ച ജോർജ് ഫ്ലോയ്ഡിന്‍റെ മരണത്തിൽ പ്രതിഷേധിച്ചു കഴിഞ്ഞ മൂന്നാഴ്ചയായി 1–5 ഒലിവു വെ ഓവർ പാസിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നുവരികയായിരുന്നു. പ്രതിഷേധക്കാരെ ട്രാഫിക്കിൽ നിന്നും സംരക്ഷിക്കുന്നതിന് ബാരിയേഴ്സ് ഉയർത്തിയിരുന്നതായും പോലീസ് പറയുന്നു.

കെലിറ്റിനെതിരെ വാഹനം ഉപയോഗിച്ചു അപകടപ്പെടുത്തലിന് കേസെടുത്തിട്ടുണ്ട്. അപകടത്തിൽ മരിച്ച ടെയ്‌ലറിനു വേണ്ടി "ഗോ ഫണ്ട് മി' രൂപീകരിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ