ലില്ലിക്കുട്ടി ഡാനിയേല്‍ നിര്യാതയായി
Sunday, July 5, 2020 11:59 AM IST
ഡാളസ്: വലിയേല മൈലാപ്പള്ളി വീട്ടില്‍ തോമസ്‌ ഡാനിയേലിന്‍റെ ഭാര്യ ഉറുകുന്ന് മണപ്പുറത്ത് കുടുംബാംഗം ലില്ലിക്കുട്ടി ഡാനിയേല്‍ ജൂണ്‍ മുപ്പതിന് ഡാളസില്‍ നിര്യാതയായി. മക്കള്‍: ബ്ലെസ്സി എബ്രഹാം, ജോ‌ണ്‍സണ്‍ മുതലാളി (ഇരുവരും ഡാളസില്‍), അലക്സ് മുതലാളി (ദുബായ്). മരുമക്കള്‍: എബ്രഹാം, ജോജി, വിജി.

സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച ഉച്ചയ്ക്ക് 12-നു ഡാളസിലെ റോട്ടന്‍ ഫ്യൂണറല്‍ ഹോമില്‍ വച്ചും അടക്ക ശുശ്രൂഷ ഉച്ചയ്ക്ക് 2:30 ന് കോപ്പലിലെ റോളിങ്ങ് ഓക്സ് സെമിത്തേരിയിലും വച്ച് നടത്തപ്പെടുന്നതാണ്. സംസ്കാര ശുശ്രൂഷ യൂടുബില്‍ പ്രോവിഷന്‍ ടിവി ചാനലിലൂടെ തല്‍സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്. പരേതയായ ലില്ലിക്കുട്ടി ഡാനിയേല്‍ ഡാളസിലെ ഹെബ്രോന്‍ പെന്തക്കൊസ്തല്‍ ഫെലോഷിപ്പ് സഭാംഗമായിരുന്നു.

റിപ്പോർട്ട്: രാജു തരകന്‍