പന്പയുടെ ഹാൻഡ് സാനിറ്റൈസർ, പിപി ഇ വിതരണം മാതൃകാപരം: സ്റ്റേറ്റ് സെനറ്റർ ജോണ്‍ സബറ്റീന
Wednesday, May 27, 2020 11:43 PM IST
ഫിലഡൽഫിയ: പന്പ മലയാളി അസ്‌സോസിയേഷനിലെ അംഗങ്ങളുടെ സഹകരണത്തോടെ ഹാൻഡ് സാനിറ്റൈസറും പി പി ഇ യും മേയ് 23നു നോർത്ത് ഈസ്റ്റ് ഫിലഡൽഫിയായിലുള്ള ക്രിസ്തോസ് ചർച്ച് പാർക്കിൻ ലോട്ട് (9999 Gantry Road, Philadelphia, PA 19115 ) ഡ്രൈവ് ത്രൂവിലൂടെ സൗജന്യമായി വിതരണം ചെയ്തു.

പെൻസിൽവേനിയ സ്റ്റേറ്റ് സെനറ്റർ ജോണ്‍ സബറ്റീന വിതരണത്തിൽ പങ്കെടുത്ത് പന്പയുടെ പ്രവർത്തനങ്ങളെ ശ്ലാഘിച്ചു. ഫിലഡൽഫിയ ഇന്ത്യൻ ഓർത്തോഡക്സ് ചർച്ച് വികാരിയും സാമൂഹ്യ പ്രവർത്തകനുമായ ഫാ. എം. കെ കുര്യാക്കോസ് ആശംസകൾ നേർന്നു. ഈ മഹാമാരിയുടെ ഭീകരതയിലൂടെ കടന്നുപോയ തന്‍റെ അനുഭവങ്ങൾ പങ്കുവച്ചും ഈ രോഗത്തെ അച്ചനും കുടുംബവും നേരിട്ട രീതികൾ വിശദീകരച്ചതും പുതിയൊരനുഭവമായി.


പന്പ പ്രസിഡന്‍റ് അലക്സ് തോമസിന്‍റെ നേതൃത്വത്തിൽ ജോണ്‍ പണിക്കർ, ജോർജ് ഓലിക്കൽ, ഫീലിപ്പോസ് ചെറിയാൻ, മോഡി ജേക്കബ്, സുധ കർത്ത, ബാബു വറുഗീസ്, തോമസ് പോൾ, സുമോദ് നെല്ലിക്കാല, ജോസ് ആറ്റുപുറം, ജേക്കബ് കോര, മാക്സ് വെൽ ഗിഫോർഡ് ജോർജ് നടവയൽ , റോണി വറുഗീസ്, ഈപ്പൻ ദാനിയൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോർജ് ഓലിക്കൽ