തോമസ് പാലയൂരിന്‍റെ നോവൽ "എ വില്ലേജ് അണ്ടർ ദി സ്ട്രീറ്റ് ലൈറ്റ്' പ്രസിദ്ധീകരിച്ചു
Tuesday, May 26, 2020 8:56 PM IST
ന്യൂയോർക്ക്: അമേരിക്കൻ മലയാളി തോമസ് പാലയൂരിന്‍റെ ഏറ്റവും പുതിയ നോവൽ “A Village Under the Streetlight” ന്യൂയോർക്കിൽ പ്രസിദ്ധീകരിച്ചു. അഡ് ലൈയ്ഡ് ബുക്സ് ആണ് പ്രസാദകർ. ആമസോണിലും മറ്റു ബുക്ക് ഷോപ്പുകളിലും ഇതു ലഭ്യമാണ്.

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഒരു ഗ്രാമത്തിൽ പ്രണയനൈരാശ്യത്തെ തുടർന്നു മാനസിക രോഗിയായ യുവതിയുടേയും വസൂരിപിടിപെട്ട് മരണമടഞ്ഞ പിതാവിന്‍റെ മൃതദേഹം സംസ്കരിക്കാൻ പാടുപെടുന്ന മകന്‍റേയും കഥയാണ് നോവലിന്‍റെ ഇതിവൃത്തം.

ഒഹായോവിലെ മെഡിക്കൽ സ്കൂളിലും ആലെ യൂണിവേഴ്സിറ്റിയിലും ജോലി ചെയ്തിട്ടുള്ള തോമസ് പാലയൂർ, അറിയപ്പെടുന്ന ജനിതക ശാസ്ത്രഞ്ജനും കാൻസർ ഗവേഷകനുമാണ്. മലയാളത്തിലും നിരവധി ചെറു കഥകൾ രചിച്ചിട്ടുണ്ട്. ബോസ്റ്റണിലാണ് താമസം.