ഫാമിലി കോൺഫറൻസ് ടീം സിറാക്യൂസ് സെന്‍റ് തോമസ് ഇടവക സന്ദർശിച്ചു
Saturday, February 15, 2020 7:28 PM IST
വാഷിംഗ്‌ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ സിറാക്യൂസ് സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു

വിശുദ്ധ കുർബാനക്ക് ശേഷം നടന്ന യോഗത്തിൽ വികാരി ഫാ. എബി പൗലോസ് ടീം അംഗങ്ങളെ സ്വാഗതം ചെയ്ത് കോൺഫറസിനെക്കുറിച്ചും രജിസ്റ്റർ ചെയ്യുന്ന രീതികളെ കുറിച്ചും വിവരണം നൽകി.

ഫിനാൻസ് ചെയർ ചെറിയാൻ പെരുമാൾ കോൺഫറസിൽ പങ്കെടുത്താൽ ലഭിക്കാവുന്ന നേട്ടങ്ങളെ കുറിച്ചും യുവജനങ്ങൾക്കും കുട്ടികൾക്കുമായി ക്രമീകരിച്ചിട്ടുള്ള വിവിധ ക്ലാസുകളെ കുറിച്ചും സംസാരിച്ചു. കോൺഫറസിൽ പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചും വിവരണം നൽകി.

ഇടവക വികാരിയും ചെറിയാൻ പെരുമാളും ചേർന്ന് രജിസ്‌ട്രേഷൻ കിക്ക്‌ ഓഫ് നിർവഹിച്ചു. യോഗത്തിൽ ഇടവക ട്രസ്റ്റി, സെക്രട്ടറി എന്നിവർ പങ്കെടുത്തു. നിരവധി അംഗങ്ങൾ രജിസ്റ്റർ ചെ‍യ്ത്, സുവനീറിലേക്കു പരസ്യങ്ങൾ നൽകി.

ഇടവക‍യിൽനിന്നും ലഭിച്ച എല്ലാ സഹായ സഹകരണങ്ങൾക്കും മാനേജിംഗ് കമ്മിറ്റിയോടും ഇടവകാംഗങ്ങളോടും കോൺഫറൻസ് കമ്മിറ്റി നന്ദി പറഞ്ഞു.

റിപ്പോർട്ട് : രാജൻ വാഴപ്പള്ളിൽ