സെന്‍റ് ജോൺസ് മാർത്തോമ കോൺഗ്രിഗേഷൻ വാർഷിക കൺവൻഷൻ സെപ്റ്റംബർ 14, 15 തീയതികളിൽ
Tuesday, September 10, 2019 8:53 PM IST
ഡിട്രോയ്റ്റ്: ഡിട്രോയ്റ്റിൽ സ്ഥാപിതമായ സെന്‍റ് ജോൺസ് മാർത്തോമ കോൺഗ്രിഗേഷന്‍റെ പ്രഥമ വാർഷിക സുവിശേഷ യോഗങ്ങൾ സെപ്റ്റംബർ 14, 15 (ശനി, ഞായർ) തീയതികളിൽ നടക്കും. ഡിട്രോയ്റ്റ് ട്രോയിലുള്ള ഏവൻസ്‌വുഡ് ചർച്ചിൽ വൈകുന്നേരം 6 ന് ഗാനശുശ്രൂഷയോടെ കൺവൻഷൻ ആരംഭിക്കും.

കൺവൻഷൻ പ്രാസംഗീകനും ബൈബിൾ പണ്ഡിതനുമായ എബ്രഹാം ജോസഫ് (ജോസ് പാണ്ടനാട്) മുഖ്യപ്രാസംഗീകനായി പങ്കെടുക്കുന്നത്.

15 ന് (ഞായർ) രാവിലെ 8.30ന് നടക്കുന്ന ആരാധനയിലും ഏബ്രഹാം ജോസഫ് ധ്യാന പ്രസംഗത്തിന് നേതൃത്വം നൽകും.

കൺവൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക് : ഫിലിപ്പ് മാത്യു 586 431 0701

റിപ്പോർട്ട്: പി.പി. ചെറിയാൻ