സിം​ബാ​ബ്‌‌​വെ​യി​ൽ സമരം ചെയ്ത പ​തി​നാ​യി​രത്തി​ല​ധി​കം ന​ഴ്സു​മാ​രെ സ​ർ​ക്കാ​ർ പി​രി​ച്ചു​വി​ട്ടു
Thursday, April 19, 2018 6:09 PM IST
ഹ​രാ​രെ: സിം​ബാ​ബ്‌‌​വെ​യി​ൽ ശ​മ്പ​ള വ​ർ​ധ​ന​ ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ന​ട​ത്തി​വ​ന്ന പ​തി​നാ​യി​ര​ത്തി​ല​ധി​കം ന​ഴ്സു​മാ​രെ സ​ർ​ക്കാ​ർ പി​രി​ച്ചു​വി​ട്ടു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ​മ​രം ന​ട​ത്തി​വ​ന്ന ന​ഴ്സു​മാ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്.

ശ​മ്പ​ളം കൂ​ട്ടു​ന്ന​തി​നാ​യി 1.70 കോ​ടി ഡോ​ള​ർ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടും സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ഴ്സു​മാ​ർ ത​യാ​റാ​യി​ല്ലെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ൺ​സ്റ്റ​ന്‍റി​നോ ചി​വെ​ൻ​ഗ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ന​ഴ്സു​മാ​രെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി ജോ​ലി​യി​ൽ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്നാ​ണ് ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ.

നേ​ര​ത്തെ, ശ​മ്പ​ള വ​ർ​ധ​ന​ ആ​വ​ശ്യ​പ്പെ​ട്ട് ഡോ​ക്ട​ർ​മാ​ർ സ​മ​രം ന​ട​ത്തി​യി​രു​ന്നു. ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കാ​മെ​ന്ന് സിം​ബാ​ബ്‌‌​വെ പ്ര​സി​ഡ​ന്‍റ് എ​മേ​ഴ്സ​ൺ മു​ൻ​ഗാ​ഗ്വ​യെ ഉ​റ​പ്പ് കൊ​ടു​ത്ത​തോ​ടെ ഡോ​ക്ട​ർ​മാ​ർ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.