കോം​ഗോ​യി​ൽ 256 ജ​ഡ്ജി​മാ​രെ പു​റ​ത്താ​ക്കി
Tuesday, April 17, 2018 11:30 PM IST
കി​ൻ​ഷാ​സ: മ​ധ്യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യി​ൽ 256 മ​ജി​സ്ട്രേ​റ്റു​മാ​രെ പ്ര​സി​ഡ​ൻ​റ് ജോ​സ​ഫ് ക​ബി​ല പു​റ​ത്താ​ക്കി. മ​തി​യാ​യ യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രും അ​ഴി​മ​തി​ക്കാ​രു​മാ​യ ജ​ഡ്ജി​മാ​രെ​യാ​ണു പു​റ​ത്താ​ക്കി​യ​തെ​ന്നു നീ​തി​ന്യാ​യ മ​ന്ത്രി അ​ല​ക്സി​സ് താം​ബ്വേ അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് ആ​കെ നാ​ലാ​യി​രം മ​ജി​സ്ട്രേ​റ്റു​മാ​രാ​ണു​ള്ള​ത്. 2009ൽ ​അ​ഴി​മ​തി​ക്കാ​രാ​യ 96 ജ​ഡ്ജി​മാ​രെ പ്ര​സി​ഡ​ൻ​റ് ക​ബി​ല ഡി​സ്മി​സ് ചെ​യ്തി​രു​ന്നു. പ​ണ​മു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രും ജു​ഡീ​ഷ​റി​യി​ൽ ക​ട​ന്നു​കൂ​ട​രു​ത്. അ​നു​കൂ​ല വി​ധി പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നു പ​ണം വാ​ങ്ങി​യ​വ​രും നി​യ​മ​ബി​രു​ദ​മി​ല്ലാ​ത്ത​വ​രു​മാ​ണു ന​ട​പ​ടി​ക്കു വി​ധേ​യ​രാ​യ​തെ​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്കി.