തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്‌ ബം​ഗ​ളൂ​രു​വി​ലേ​ക്കു പോ​യ ബ​സു​ക​ൾ ത​മി​ഴ്നാ​ട്ടി​ൽ ത​ട​ഞ്ഞു
Thursday, June 20, 2024 12:07 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്‌ ബം​ഗ​ളൂ​രു​വി​ലേ​ക്കു പോ​യ നാ​ല് ബ​സു​ക​ൾ ത​മി​ഴ്നാ​ട് ത​ട​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ക​ളി​യി​ക്ക​വി​ള അ​തി​ർ​ത്തി മേ​ഖ​ല​യി​ലും നാ​ഗ​ർ​കോ​വി​ലി​ലു​മാ​യി ബ​സു​ക​ൾ ത​ട​ഞ്ഞ​ത്.

ഓ​ൾ ഇ​ന്ത്യ പെ​ർ​മി​റ്റ് എ​ടു​ത്ത ബ​സു​ക​ൾ ത​മി​ഴ്‌​നാ​ട്ടി​ലൂ​ടെ റൂ​ട്ട് സ​ർ​വീ​സാ​യി ഓ​ടു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ടു ക​ഴി​ഞ്ഞ​ദി​വ​സം ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. എ​ണ്ണൂ​റി​ല​ധി​കം ബ​സു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ത​മി​ഴ്നാ​ടി​ലൂ​ടെ ഓ​ടു​ന്നു​ണ്ടെ​ന്ന് ആ​ണ് ത​മി​ഴ്നാ​ടി​ന്‍റെ വാ​ദം.


ഈ ​മേ​ഖ​ല​യി​ൽ റൂ​ട്ട് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ പെ​ർ​മി​റ്റ് ആ​വ​ശ്യ​മാ​ണ്. ഓ​ൾ ഇ​ന്ത്യ പെ​ർ​മി​റ്റ് ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നാ​രോ​പി​ച്ചാ​ണ് ത​മി​ഴ്‌​നാ​ട് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള ബ​സു​ക​ൾ ത​ട​ഞ്ഞ​ത്.

അ​തേ​സ​മ​യം ബ​സു​ക​ളി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ത​മി​ഴ്‌​നാ​ട് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ൽ യാ​ത്ര തു​ട​രാ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.