ന്യൂഡൽഹി: 2,300 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ തല്ലിക്കൊന്നു. ഡൽഹിയിൽ ബുറാറി മേഖലയിലാണു സംഭവം. ചികിത്സയിലിരിക്കുന്പോഴായിരുന്നു മരണം.
സംഭവത്തിൽ നാലു പ്രതികൾ പിടിയിലായി. ഇതിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. ബൈക്കിലെത്തിയ ആറംഗ സംഘമാണ് ഇയാളെ ആക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചത്.