സാ​ന്തോം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു
Monday, February 12, 2024 3:50 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ​ടി​ഒ ഇ​ന്ദി​ര ഗാ​ന്ധി സ്റ്റേ​ഡി​യം കോം​പ്ലെ​ക്സ്കി​ൽ ര​ണ്ട് ദി​വ​സ​മാ​യി ന​ട​ത്ത​പ്പെ​ട്ട കൃ​പാ​ഭി​ഷേ​കം 2024 സാ​ന്തോം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഞാ​യ​റാ​ഴ്ച സ​മാ​പി​ച്ചു.

വൈ​കു​ന്നേ​രം മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​വ്യ​കാ​രു​ണ്യം പ്ര​ദ​ക്ഷി​ണം ന​ട​ത്ത​പ്പെ​ട്ടു. ക​ൺ​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന​ത്തി​ൽ അ​ഭി​വ​ന്ദ്യ പി​താ​ക്ക​ന്മാ​രു​ടെ​യും രൂ​പ​ത​യി​ലെ ന​വ​വൈ​ദീ​ക​രു​ടെ​യും രൂ​പ​ത​യി​ൽ സേ​വ​നം ചെ​യ്യു​ന്ന മ​റ്റ് വൈ​ദീ​ക​രു​ടെ​യും കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്ക​പ്പെ​ട്ടു.

ഡ​ൽ​ഹി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള 6000ത്തി​ല​ധി​കം വി​ശ്വാ​സി​ക​ൾ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു.