കു​ട്ടി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്തു; ഡ​ൽ​ഹി​യി​ൽ യു​വാ​വ് പി​ടി​യി​ൽ
Saturday, January 20, 2024 3:55 PM IST
ന്യൂ​ഡ​ൽ​ഹി: 11 മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ആ​ൾ പി​ടി​യി​ൽ. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ന​വീ​ൻ മി​ശ്ര (39) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് ഡ​ൽ​ഹി​യി​ലെ ജ​യ്ത്പു​രി​ൽ​നി​ന്ന് ഇ​യാ​ൾ കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ പ്ര​തി​യു​ടെ ഭാ​ര്യ കു​ഞ്ഞി​നെ വ്യാ​ഴാ​ഴ്ച പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചി​രു​ന്നു.

കു​ട്ടി​ക​ളി​ല്ലാ​ത്ത​തി​നാ​ലാ​ണു മ​റ്റൊ​രാ​ളു​ടെ കു​ട്ടി​യെ ത​ട്ടി​യ​ടു​ക്കാ​ൻ ഇ​യാ​ൾ ശ്ര​മി​ച്ച​ത​ത്രെ. ഇ​യാ​ളു​ടെ പേ​രി​ൽ മ​റ്റ് ക്രി​മി​ന​ൽ കേ​സു​ക​ളൊ​ന്നും നി​ല​വി​ലി​ല്ലെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.