റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം; ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​യ​ന്ത്ര​ണം
Friday, January 19, 2024 4:42 PM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍​ക്ക് ഭാ​ഗി​ക നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്നു. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം.

ഇ​ന്ന് മു​ത​ല്‍ 26 വ​രെ രാ​വി​ലെ 10.20 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.45 വ​രെ വി​മാ​ന​ങ്ങ​ള്‍ ലാ​ന്‍​ഡ് ചെ​യ്യാ​നോ ടേ​ക്ക് ഓ​ഫ് ചെ​യ്യാ​നോ അ​നു​മ​തി​യി​ല്ല. എ​ക്‌​സി​ലൂ​ടെ​യാ​ണ് അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.