വാ​യു മ​ലി​നീ​ക​ര​ണം; ഡ​ൽ​ഹി​യി​ൽ കൃ​ത്രി​മ മ​ഴ പെ​യ്യി​ക്കും
Thursday, November 9, 2023 12:58 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ വി​ഷ​പ്പു​ക​യി​ല്‍​നി​ന്നു മോ​ചി​പ്പി​ക്കാ​ന്‍ ന​ട​പ​ടി​യു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍.

വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക (എ​ക്യു​ഐ) കു​റ​യ്ക്കു​ന്ന​തി​നാ​യി കൃ​ത്രി​മ മ​ഴ പെ​യ്യി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ത​യാ​റെ​ടു​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി പ​രി​സ്ഥി​തി​മ​ന്ത്രി ഗോ​പാ​ൽ റാ​യ് ഐ​ഐ​ടി സം​ഘ​ത്തെ സ​ന്ദ​ർ​ശി​ച്ചു.


മേ​ഘാ​വൃ​ത​മാ​യ കാ​ലാ​വ​സ്ഥ​യാ​ണെ​ങ്കി​ൽ 20നും 21​നും ഡ​ൽ​ഹി​യി​ൽ കൃ​ത്രി​മ മ​ഴ പെ​യ്യി​ക്കു​മെ​ന്ന് ഐ​ഐ​ടി സം​ഘ​വു​മാ​യു​ള്ള യോ​ഗ​ത്തി​നു ശേ​ഷം മ​ന്ത്രി പ​റ​ഞ്ഞു.

സെ​ന്‍​ട്ര​ല്‍ പൊ​ല്യൂ​ഷ​ന്‍ ക​ണ്‍​ട്രേ​ണ്‍ ബോ​ര്‍​ഡി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം ഡ​ല്‍​ഹി ന​ഗ​ര​ത്തി​ലെ വാ​യു​ഗു​ണ​നി​ല​വാ​ര സൂ​ചി​ക ഇ​ന്ന​ലെ 421 ആ​യി​രു​ന്നു.