ആ​ഴ്ച​യി​ല്‍ നാ​ല് ദി​വ​സം മാ​ത്രം ജോ​ലി; പു​തി​യ പ​ദ്ധ​തി​യു​മാ​യി ജ​ര്‍​മ​നി
Saturday, September 30, 2023 10:33 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് നാ​ലു ദി​വ​സ​ത്തെ പ്ര​വൃ​ത്തി​ദി​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ പൈ​ല​റ്റ് പ്രോ​ജ​ക്ട് ത​യാ​റാ​യി. ആ​ഴ്ച​യി​ല്‍ മൂ​ന്ന് ദി​വ​സം അ​വ​ധി ന​ൽ​കി​യാ​ൽ ജീ​വ​ന​ക്കാ​ര്‍ ജോ​ലി​യി​ൽ കൂ​ടു​ത​ല്‍ ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യു​ള്ള​വ​രാ​യി മാ​റു​മെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് പു​തി​യ പ​ദ്ധ​തി​യു​മാ​യി കൊ​ണ്ടു​വ​ന്ന​ത്.

ബ​ര്‍​ലി​ന്‍ ആ​സ്ഥാ​ന​മാ​യു​ള്ള മാ​നേ​ജ്മെ​ന്‍റ് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി ആ​ണ് ഈ ​പ്രോ​ജ​ക്ട് ആ​രം​ഭി​ച്ച​ത്. കു​റ​ഞ്ഞ​ത് 50 ക​മ്പ​നി​ക​ളെ​യെ​ങ്കി​ലും പ​ദ്ധ​തി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ക​മ്പ​നി അ​റി​യി​ച്ചു.

പ​ങ്കെ​ടു​ക്കു​ന്ന ക​മ്പ​നി​ക​ള്‍ കു​റ​ഞ്ഞ​ത് ആ​റ് മാ​സ​ത്തേ​ക്കെ​ങ്കി​ലും പ​രീ​ക്ഷി​ക്ക​ണം ന​ട​ത്ത​ണം. ഈ ​വ​ര്‍​ഷം അ​വ​സാ​നം മ്യൂ​ണ്‍​സ്റ്റ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​ദ്ധ​തി ക​ന്പ​നി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​ണോ എ​ന്നു​ള്ള ശാ​സ്ത്രീ​യ വി​ല​യി​രു​ത്ത​ല്‍ ന​ട​ത്തും.

യു​കെ​യി​ലെ പ​ല ക​മ്പ​നി​ക​ളും നി​ല​വി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ആ​ഴ്ച​യി​ൽ മൂ​ന്ന് ദി​വ​സം അ​വ​ധി ന​ൽ​കു​ന്നു​ണ്ട്.