ച​ര്‍​ച്ചി​ലി​ന്‍റെ ഓ​ള്‍​ഡ് വാ​ര്‍ ഓ​ഫീ​സ് ഇ​നി ആ​ഡം​ബ​ര ഹോ​ട്ട​ൽ; പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു
Saturday, September 30, 2023 10:20 AM IST
ടി.ബി. വേണുഗോപാൽ
ലണ്ടൻ: ബ്രി​ട്ടീ​ഷ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി വി​ന്‍​സ്റ്റ​ന്‍ ച​ര്‍​ച്ചി​ലി​ന്‍റെ ഓ​ഫീ​സാ​യി​രു​ന്ന ഓ​ള്‍​ഡ് വാ​ര്‍ ഓ​ഫീ​സ് ഹി​ന്ദു​ജ ഗ്രൂ​പ്പ് ആ​ഡം​ബ​ര ഹോ​ട്ട​ലാ​ക്കി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ചാ​ള്‍​സ് രാ​ജാ​വി​ന്‍റെ സ​ഹോ​ദ​രി ആ​നി രാ​ജ​കു​മാ​രി ഹോ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ഹി​ന്ദു​ജ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ജി​പി ഹി​ന്ദു​ജ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കി​ന്‍റെ ഹ്ര​സ്വ സ​ന്ദ​ര്‍​ശ​നം അ​ട​ക്കം നി​ര​വ​ധി പാ​ര്‍​ല​മെ​ന്‍റേ​റി​യ​ന്‍​മാ​രു​ടെ​യും സം​രം​ഭ​ക​രു​ടെ​യും താ​ര​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യം ഉ​ദ്ഘാ​ട​ന വേ​ള​യെ ശ്ര​ദ്ധേ​യ​മാ​ക്കി.

റാ​ഫി​ള്‍​സ് ഹോ​ട്ട​ല്‍​സ് ആ​ന്‍റ് റി​സോ​ര്‍​ട്ടും ഹി​ന്ദു​ജ ഗ്രൂ​പ്പും സ​ഹ​ക​രി​ച്ചാ​ണ് ഈ ​ഹോ​ട്ട​ലി​ന് തു​ട​ക്കം കു​റി​ച്ച​ത്. ബ​ക്കിം​ഗ്ഹാം പാ​ല​സി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന റൂ​ഫ് ടോ​പ് അ​ട​ക്കം മൂ​ന്നു ബാ​റു​ക​ള്‍, ഒ​ന്പ​ത് പു​തി​യ റ​സ്റ്റോ​റ​ന്‍റു​ക​ള്‍ തു​ട​ങ്ങി​യ​വ ല​ണ്ട​നി​ലെ ഈ ​പു​തി​യ ആ​ഡം​ബ​ര ഹോ​ട്ട​ലി​ലു​ണ്ട്.