തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി​ക്ക് മെ​ൽ​ബ​ണി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം
Friday, September 29, 2023 4:16 PM IST
ഷി​നോ​യ് മ​ഞ്ഞാ​ങ്ക​ൽ
മെ​ൽ​ബ​ൺ: മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി എ​ത്തി​ച്ചേ​ർ​ന്ന കോ​ട്ട​യം എം​പി തോ​മ​സ് ചാ​ഴി​കാ​ട​ന് ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി.

മെ​ൽ​ബ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ തോ​മ​സ് ചാ​ഴി​കാ​ട​നെ പ​ത്താം വാ​ർ​ഷി​കം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​നോ​യ് മ​ഞ്ഞാ​ങ്ക​ൽ, പാ​രി​ഷ് സെ​ക്ര​ട്ട​റി ഫി​ലി​പ്സ് എ​ബ്ര​ഹാം കു​രീ​ക്കോ​ട്ടി​ൽ, സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ്ര​ഥ​മ പി​ആ​ർ​ഒ റെ​ജി പാ​റ​യ്ക്ക​ൻ, ടോം ​പ​ഴേ​മ്പ​ള്ളി​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന പ​ത്താം വാ​ർ​ഷി​കം സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലും ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ന​ട​ക്കു​ന്ന ദ​ശാ​ബ്‌​ധി തി​രു​നാ​ളി​ലും അ​ദ്ദേ​ഹം മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ഓ​സ്‌​ട്രേ​ലി​യ​യി​ലെ പ്ര​ഥ​മ ക്നാ​നാ​യ ഇ​ട​വ​ക​യാ​യ മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് തോ​മ​സ് ചാ​ഴി​കാ​ട​ൻ പ​റ​ഞ്ഞു.