ഡൽഹിയിൽ ആൾക്കൂട്ട കൊലപാതകം; മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു
Wednesday, September 27, 2023 1:43 PM IST
ന്യൂ​ഡ​ല്‍​ഹി: വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് യു​വാ​വി​നെ ആ​ള്‍​ക്കൂ​ട്ടം അ​ടി​ച്ചു​കൊ​ന്നു. സു​ന്ദ​ര്‍ ന​ഗ​രി സ്വ​ദേ​ശി​യാ​യ ഐ​സ​ര്‍(26) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ചി​ല​ര്‍ യു​വാ​വി​നെ തൂ​ണി​ല്‍ കെ​ട്ടി​യി​ട്ട് വ​ടി ഉ​പ​യോ​ഗി​ച്ച് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പി​ന്നീ​ട് സ​മീ​പ​വാ​സി​യാ​യ ആ​മി​ര്‍ എ​ന്ന​യാ​ള്‍ ഐ​സ​റി​നെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ വീ​ട്ടി​ന​ടു​ത്തെ​ത്തി​ച്ചു.

ഐ​സ​റി​ന്‍റെ പി​താ​വ് അ​ബ്ദു​ള്‍ വാ​ജി​ദ് ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ​പ്പോ​ഴാ​ണ് അ​വ​ശ​നാ​യ മ​ക​നെ ക​ണ്ട​ത്. ശ​രീ​ര​മാ​സ​ക​ലം മു​റി​വേ​റ്റ ഐ​സ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി ഏ​ഴോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

സു​ന്ദ​ര്‍ ന​ഗ്രി പ്ര​ദേ​ശ​ത്തെ ജി ​നാ​ല് ബ്ലോ​ക്കി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ചി​ല​രാ​ണ് അ​ക്ര​മി​ക​ള്‍ എ​ന്ന് തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.