ചാണ്ടി ഉമ്മന് സ്വീകരണം നൽകി
Wednesday, September 27, 2023 11:27 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ഹോ​സ്‌ ഖാ​സ് സെ​ന്‍റ് മേ​രീ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ​പു​തു​പ്പ​ള്ളി എം​എ​ൽ​എ ചാ​ണ്ടി ഉ​മ്മ​ന് ഗംഭീര സ്വീ​ക​ര​ണം ന​ൽ​കി. ഭദ്രാസന സെക്രട്ടറി ഫാ. സജി എബ്രഹാം പൂച്ചെണ്ട് നൽകി ചാണ്ടി ഉമ്മനെ സ്വീകരിച്ചു.

കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ ചാ​ണ്ടി ഉ​മ്മ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ഡ​ൽ​ഹി​യി​ൽ എ​ത്തി​യി​രു​ന്നു.

എം​എ​ൽ​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന് ശേ​ഷ​മു​ള്ള ചാ​ണ്ടി ഉ​മ്മ​ന്‍റെ ആ​ദ്യ ഡ​ൽ​ഹി സ​ന്ദ​ർ​ശ​ന​മാ​ണി​ത്.