ചി​യാം സെ​ന്‍റ് ജോ​ൺ മ​രി​യ വി​യാ​നി മി​ഷ​നി​ൽ "ഫ​മി​ലി​യ' കു​ടും​ബ സം​ഗ​മം ന​ട​ന്നു
Sunday, September 17, 2023 1:01 PM IST
ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
ചി​യാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ചി​യാം സെ​ന്‍റ് ജോ​ൺ മ​രി​യ മി​ഷ​ന്‍റ് നേ​തൃ​ത്വ​ത്തി​ൽ "ഫ​മി​ലി​യ' കു​ടും​ബ സം​ഗ​മം ന​ട​ന്നു. മു​ന്നൂ​റ്റി അ​ന്പതോ​ളം പേ​ർ പ​ങ്കെ​ടു​ത്ത സ​ട്ട​നി​ലെ തോ​മ​സ് വാ​ൾ സെ​ന്‍റ്​റി​ൽ ന​ട​ന്ന കു​ടും​ബ സം​ഗ​മം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ സെ​ന്‍റ് മ​രി​യ ജോ​ൺ വി​യാ​നി മി​ഷന്‍റെ സം​ഘാ​ട​ക മി​ക​വി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും ഉദാ​ഹ​ര​ണ​മാ​യി മാ​റി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സും സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന കു​ടും​ബ ദൈ​വ​ശാ​സ്ത്ര പ​ണ്ഡി​ത​നു​മാ​യ റവ. ഡോ. ​ആ​ന്‍റ്​ണി ചു​ണ്ടെ​ലി​ക്കാട്ടിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടെ​സി​ൻ, നൈ​സി, ഷി​ബി, റോ​യി, ഐ​ഷ് എ​ന്നി​വ​രു​ടെ നേതൃത്വ​ത്തി​ൽ ആ​ണ് സം​ഗ​മം ന​ട​ന്ന​ത്.

കു​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും വൈ​കാ​രി​ക വ​ള​ർ​ച്ച​യും കു​ടും​ബ​ങ്ങ​ളു​ടെ കെ​ട്ടു​റ​പ്പി​നും ഉ​ത​കുന്ന ​പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും അ​റി​വ് നേ​ടു​ന്ന​തി​നൊ​പ്പം കു​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും സ്വ​ഭാ​വ രൂ​പീ​ക​ര​ണം, അ​തി​ൽ കു​ടും​ബ​ങ്ങ​ളു​ടെ പ​ങ്ക് എ​ന്നി​വ​യെ​ കു​റി​ച്ചൊ​ക്കെ​യു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ഫ​മി​ലി​യയോ​ടൊ​പ്പം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.