മ​ല​യാ​ളീ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​വും ഓ​ണാ​ഘോ​ഷ​വും 23 മു​ത​ൽ
Saturday, September 16, 2023 3:19 PM IST
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളീ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​യാ ന​ഗ​ർ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​വും ഓ​ണാ​ഘോ​ഷ​വും ഈ ​മാ​സം 23, 24 തീ​യ​തി​ക​ളി​ൽ അ​സോ​സി​യേ​ഷ​ൻ സ​മു​ച്ച​യ​ത്തി​ൽ വ​ച്ച് ന​ട​ക്കും.

23ന് ​വെെ​കു​ന്നേ​രം 6.30ന് ​ന​ട​ക്കു​ന്ന ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ
വേ​ദ്പാ​ൽ ശീ​ത​ൾ ചൗ​ധ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് 25 പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന സ​ഹാ​യം വി​ത​ര​ണം ചെ​യ്യും.

ശേ​ഷം ഡ​ൽ​ഹി ല​യം ഓ​ർ​ക്ക​സ്ട്ര & ക​ൾ​ച്ച​റ​ൽ ഗ്രൂ​പ്പ് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യും അ​ത്താ​ഴ വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. 24ന് ​ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷം ശ്രീ​മാ​ൻ അ​ല​ക്സാ​ണ്ട​ർ ഡാ​നി​യേ​ൽ ഐ​പി​എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

തു​ട​ർ​ന്ന് വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​വും. അ​ന്നേ ദി​വ​സം 10, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ് വി​ത​ര​ണ​വും മു​തി​ർ​ന്ന പൗ​ര​ന്മാ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും ന​ട​ക്കും. ഓ​ണ​സ​ദ്യ​യോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തി​രി​ശീ​ല വീ​ഴും.