അ​ഭി​ഷേ​കാ​ഗ്‌​നി ല​ണ്ട​ന്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ ശ​നി​യാ​ഴ്ച; ഫാ. ​സാ​ജു ഇ​ല​ഞ്ഞി​യി​ല്‍ നയിക്കും
Friday, September 15, 2023 10:33 AM IST
ജോൺ തോമസ്
ല​ണ്ട​ന്‍: എ​ല്ലാ മാ​സ​വും മൂ​ന്നാം ശ​നി​യാ​ഴ്ച ന​ട​ത്തു​ന്ന എ​വേ​യ്ക്ക് ല​ണ്ട​ന്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ ശ​നി​യാ​ഴ്ച ര​ണ്ട് മു​ത​ല്‍ അ​ഞ്ച് വ​രെ ചിം​ഗ്‌​ഫോ​ഡ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കും.

അ​ട്ട​പ്പാ​ടി സെ​ഹി​യോ​ന്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ആ​ത്മീ​യ വ​ച​ന പ്ര​ഘോ​ഷ​ക​നു​മാ​യ ഫാ. ​സാ​ജു ഇ​ല​ഞ്ഞി​യി​ല്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് നേ​തൃ​ത്വം വ​ഹി​ക്കും.

ജ​പ​മാ​ല​യോ​ട് ആ​രം​ഭി​ക്കു​ന്ന ശു​ശ്രൂ​ഷ​യി​ല്‍ കു​ര്‍​ബാ​ന, കു​മ്പ​സാ​രം, ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം, സ്പി​ച്ച​ല്‍ ഷെ​യ​റിം​ഗ്, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും രോ​ഗ​സൗ​ഖ്യ പ്രാ​ര്‍​ഥ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

ക്രി​സ്തീ​യ വി​ശ്വാ​സ​ത്തി​ന്‍റെ ഈ ​ആ​ത്മീ​യ ആ​ഘോ​ഷ​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

വി​ലാ​സം: Christ The King Catholic Parish 455, Chingford road, london EA 8SP
സൗ​ജ​ന്യ കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. അ​ടു​ത്ത പ​ട്ട​ണ​ങ്ങ​ളി​ൽ നി​ന്നു​ള്ള ബ​സു​ക​ളു​ടെ ന​ന്പ​ർ: 34,92,215,357.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Jose - 07886 460571, Angelica - 07468 680150