ഡൽഹിയിലും അധ്യാപികയുടെ വർഗീയാധിക്ഷേപം; പോലീസ് കേസെടുത്തു
Thursday, August 31, 2023 11:07 AM IST
ന്യൂ​ഡ​ൽ​ഹി: മു​സ്‌​ലിം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേരേ ഡ​ൽ​ഹി​യി​ലും വ​ർ​ഗീ​യാ​ധി​ക്ഷേ​പം. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഗാ​ന്ധി ന​ഗ​റി​ലു​ള്ള സ​ർ​വോ​ദ​യ ബാ​ൽ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ ഹേ​മ ഗു​ലാ​ത്തി​യാ​ണ് ത​ന്‍റെ ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ അ​ധ്യാ​പി​ക​യ്ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ളെ അ​സ​ഭ്യം പ​റ​യു​ക​യും ക്ലാ​സി​ൽ മ​ത​പ​ര​മാ​യ അ​ധി​ക്ഷേ​പം ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച് ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​നെ​യും വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​റേ​റ്റി​നെ​യും സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​യ്ക്കു സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​തി​ൽ നി​ങ്ങ​ൾ​ക്ക് ഒ​രു പ​ങ്കു​മി​ല്ലെ​ന്ന് ക്ലാ​സി​ലെ മു​സ്‌​ലിം വി​ദ്യാ​ർ​ഥി​ക​ളോ​ടു പ​റ​ഞ്ഞ അ​ധ്യാ​പി​ക, വി​ഭ​ജ​ന​സ​മ​യ​ത്ത് നി​ങ്ങ​ളു​ടെ കു​ടം​ബം എ​ന്തു​കൊ​ണ്ട് പാ​ക്കി​സ്ഥാ​നി​ലേ​ക്കു പോ​യി​ല്ലെ​ന്ന് ചോ​ദി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഖു​ർ​ആ​ൻ, ക​അ്ബ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ചും അ​ധ്യാ​പി​ക മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്. ക​ഴി​ഞ്ഞ 25നാ​ണ് ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

വ​ർ​ഗീ​യാ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​യാ​യ വി​ദ്യാ​ർ​ഥി​ക​ളെ കൗ​ണ്‍സ​ലിം​ഗി​നു വി​ധേ​യ​മാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. യു​പി​യി​ലെ മു​സ​ഫ​ർ ന​ഗ​റി​ൽ വി​ദ്യാ​ർ​ഥി​യെ മ​റ്റു മ​ത​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളേ​ക്കൊ​ണ്ടു അ​ധ്യാ​പി​ക ത​ല്ലി​പ്പി​ച്ച സം​ഭ​വം വി​വാ​ദ​മാ​യി​രു​ന്നു.