ഡല്‍ഹിയില്‍ യുവാവിനെ വെടിവച്ചു കൊന്നു
Wednesday, August 30, 2023 10:48 AM IST
ന്യൂ​ഡ​ല്‍​ഹി: ഭ​ജ​ന്‍​പു​ര​യി​ല്‍ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു. ചൊ​വാ​ഴ്ച രാ​ത്രി 11.37നാ​ണ് സം​ഭ​വം. ഹ​ര്‍​പ്രീ​ത് ഗ്രി​ല്‍ എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​ദ്ദേ​ഹ​ത്തൊ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഗോ​വി​ന്ദ് സിം​ഗി​നും വെ​ടി​യേ​റ്റി​രു​ന്നു. ഗോ​വി​ന്ദ് എ​ല്‍​എ​ന്‍​ജെ​പി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഭ​ജ​ന്‍​പു​ര​യി​ലെ സു​ഭാ​ഷ് വി​ഹാ​റി​ല്‍ വ​ച്ചാ​ണ് ബൈ​ക്കി​ലെ​ത്തി​യ മ​റ്റൊ​രു സം​ഘം ഇ​വ​ര്‍​ക്ക് നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ത്.


സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.