ഓ​സ്ട്രേ​ലി​യ​യി​ലെ ഒ​രു വീ​ട്ടി​ൽ നി​ന്ന് അ​ണു​വി​കി​ര​ണ ശേ​ഷി​യു​ള്ള വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി
Friday, August 18, 2023 10:35 AM IST
കാ​ൻ​ബ​റ: തെ​ക്ക​ൻ സി​ഡ്നി​യി​ലെ ഒ​രു വീ​ട്ടി​ൽ​ നി​ന്ന് അ​ണു​വി​കി​ര​ണ ശേ​ഷി​യു​ള്ള വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​താ​യി ഓ​സ്ട്രേ​ലി​യ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കി.

അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ​മീ​പ​വാ​സി​ക​ളെ ഒ​ഴി​പ്പി​ച്ച​ശേ​ഷം വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നേ​രി​യ​ തോ​തി​ൽ വി​കി​ര​ണ​ശേ​ഷി​യു​ള്ള വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി. യു​റേ​നി​യം, മെ​ർ​ക്കു​റി ഐ​സോ​ടോ​പ്പു​ക​ളാ​ണ് ഇ​വ​യെ​ന്നു സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ണ്ട്.


ഇ​വ എ​ങ്ങ​നെ​യാ​ണു വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന​റി​യി​ല്ല. ഓ​സ്ട്രേ​ലി​യ​ൻ അ​തി​ർ​ത്തി ര​ക്ഷാ​സേ​ന​യും അ​ന്വേ​ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​ണ്.