വിസ്മയമായി മെല്‍ബണിലെ മെഗാ മാര്‍ഗംകളി
Tuesday, August 15, 2023 11:08 AM IST
ഷിനോയി
മെ​ല്‍​ബ​ണ്‍: സെന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ട​വ​ക ദി​ന​ത്തി​നോ​ടും കൂ​ടാ​ര​യോ​ഗ വാ​ര്‍​ഷി​ക​ത്തി​നോ​ടും അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച മെ​ഗാ മാ​ര്‍​ഗം​ക​ളി അ​വി​സ്മ​ര​ണീ​യ​മാ​യി.



ഓ​സ്‌​ട്രേ​ലി​യ​യി​ലെ ക്‌​നാ​നാ​യ ത​ല​മു​റ​ക​ളി​ലേ​ക്ക്, ക്‌​നാ​നാ​യ ത​ന​തു ക​ലാ​രൂ​പ​മാ​യ മാ​ര്‍​ഗ്ഗം​ക​ളി പ​ക​ര്‍​ന്നു കൊ​ടു​ക്കു​ക എ​ന്ന ഉ​ദേ​ശ്യ​ത്തോ​ടെ​യാ​ണ് മെ​ഗാ മാ​ര്‍​ഗം​ക​ളി സം​ഘ​ടി​പ്പി​ച്ച​ത്. കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രും അ​ട​ങ്ങു​ന്ന 60 പേ​ര്‍ മെ​ഗാ മാ​ര്‍​ഗം​ക​ളി​യി​ല്‍ പ​ങ്കെ​ടു​ത്തു.



ഇ​തി​ല്‍ നാ​ല്പ​തോ​ളം പേ​ര്‍ അ​വ​രു​ടെ അ​ര​ങ്ങേ​റ്റ​വും ന​ട​ത്തി. അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​വ​രെ​യും മ​റ്റ് മാ​ര്‍​ഗം​ക​ളി​ക്കാ​രെ​യും ഇ​ട​വ​ക​ക്കാ​ര്‍, ചെ​ണ്ട​മേ​ളം​കൊ​ണ്ട് ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍​കി വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു.


മാ​ര്‍​ഗം​ക​ളി​യു​ടെ ച​രി​ത്ര​പ​ര​മാ​യ വി​വ​ര​ണം, ആ​മു​ഖ​മാ​യി ന​ല്‍​കി​യ, വി​ജി​ഗീ​ഷ് പാ​യി​ക്കാ​ട്ടി​ന്‍റെ വാ​ക്കു​ക​ളും ശ​ബ്ദ​ഗാം​ഭി​ര്യ​വും കാ​ണി​ക​ളി​ല്‍ ആ​വേ​ശം ഉ​യ​ര്‍​ത്തി. പ്രി​യ​ദ​ര്‍​ശ​നി നൈ​സ​ന്‍ കൈ​ത​ക്കു​ള​ങ്ങ​ര, ബി​ന്ദു ബി​നീ​ഷ് തീ​യ​ത്തേ​ട്ട് എ​ന്നി​വ​ര്‍ മാ​ര്‍​ഗം​ക​ളി​പ്പാ​ട്ട് ആ​ല​പി​ച്ചു.

സു​നു ജോ​മോ​ന്‍ കു​ള​ഞ്ഞി​യി​ല്‍, സി​ല്‍​വി ഫി​ലി​പ്പ് ക​മ്പ​ക്കാ​ലു​ങ്ക​ല്‍, അ​നി​ത ഷി​നോ​യ് മ​ഞ്ഞാ​ങ്ക​ല്‍, ടി​ന്റു അ​നു പു​ത്ത​ന്‍​പു​ര​യി​ല്‍, റോ​സ്‌​മേ​രി അ​നീ​ഷ് വെ​ള്ള​രി​മ​റ്റ​ത്തി​ല്‍, ടി​ന്‍റു വി​നോ​ദ് മു​ള​ക​നാ​ല്‍, അ​ജു​മോ​ന്‍ കു​ള​ത്തും​ത​ല തു​ട​ങ്ങി​യ​വ​ര്‍ പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

വെ​റും ര​ണ്ട് മാ​സ​ക്കാ​ലം​കൊ​ണ്ടു​ത​ന്നെ, മാ​ര്‍​ഗം​ക​ളി പ​രി​ശീ​ലി​പ്പി​ക്കു​ക​യും ഭം​ഗി​യാ​യി അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്ത എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നു ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ഭി​ലാ​ഷ് ക​ണ്ണാ​മ്പ​ടം അ​റി​യി​ച്ചു.