ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ രാവിലെ 8.30ന് മൃത്യുഞ്ജയ ഹോമം നടത്തി. മാസത്തിലെ എല്ലാ രണ്ടാം ശനിയാഴ്ചകളിലുമാണ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം നടത്തുന്നത്.
ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടന്റെ കാർമികത്വത്തിൽ രാവിലെ 5.30ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. മൃത്യുഞ്ജയ ഹോമത്തോട് അനുബന്ധിച്ച് വിശേഷാൽ പൂജകളും നടന്നു.