ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോലീസിന് നേരെ കത്തിയാക്രമണം. ആക്രമണത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ക്ക് പരിക്കേറ്റു.
മോത്തി നഗര്‍ മേഖലയിലാണ് സംഭവം. പുലർച്ചെ ഒന്നോടെ റോഡിൽ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് പോലീസുകാരൻ അക്രമിയെയെ ചോദ്യം ചെയ്തിരുന്നു.
പെട്ടന്ന് പ്രകോപിതനായ ഇയാൾ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. ഇയാൾക്കെതിരേ നിരവധി വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.