ഏ​ഴാ​മ​ത് വാ​ൽ​സിംഗ്ഹാം തീ​ര്‍​ഥാ​ട​നം ജൂ​ലൈ 15ന്; ​ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത തീ​ർ​ഥാ​ട​ന സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി
Thursday, May 25, 2023 7:36 AM IST
അപ്പച്ചൻ കണ്ണിൻചിറ
വാ​ൽ​സിംഗ്ഹാം : ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ പ്ര​ശ​സ്ത​വും ഇം​ഗ്ല​ണ്ടി​ലെ ന​സ്രേ​ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​മു​ഖ മ​രി​യ​ന്‍ തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​വു​മാ​യ വാ​ൽ​സിംഗ്ഹാം കാ​ത്ത​ലി​ക് ബ​സി​ലി​ക്ക​യി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഴാ​മ​ത് തീ​ര്‍​ഥാ​ട​ന തി​രു​ന്നാ​ള്‍ ജൂ​ലൈ 15ന് ​ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടും.

വാ​ൽ​സിംഗ്ഹാം തീ​ർ​ഥാ​ട​ന തി​രു​ന്നാ​ളി​ന്‍റെ ഏ​ഴാം വാ​ർ​ഷീ​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള വി​വി​ധ ശു​ശ്രു​ഷ​ക​ളു​ടെ വി​വ​ര​ങ്ങ​ളും സ​മ​യ​ക്ര​മ​വും ഉ​ൾ​പ്പെ​ടു​ത്തി രൂ​പ​ത സ​ര്‍​ക്കു​ല​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബ്രി​ട്ട​നി​ലെ എ​ല്ലാ സീ​റോ മ​ല​ബാ​ര്‍ ഇ​ട​വ​ക​ക​ളി​ലും അ​ടു​ത്ത് അ​ർ​പ്പി​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക​ൾ​ക്ക് ശേ​ഷം സ​ർ​ക്കു​ല​ർ വാ​യി​ക്കു​ന്ന​താ​യി​രി​ക്കും.

മ​രി​യ​ഭ​ക്ത​രാ​യ ആ​യി​ര​ങ്ങ​ൾ പ​തി​വാ​യി പ​ങ്കെ​ടു​ക്കു​ന്ന തീ​ർ​ഥാ​ട​നം കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ത​ട​സ്സ​പ്പെ​ട്ടെ​ങ്കി​ലും പു​ന​രാ​രം​ഭി​ക്ക​പ്പെ​ട്ട തീ​ർ​ഥാ​ട​ന​ത്തി​ൽ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സീ​റോ മ​ല​ബാ​ര്‍ സ​ഭ വി​ശ്വാ​സി​ക​ള്‍ കാ​ത്തി​രി​ക്കു​ന്ന​ത്.