അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രിയുടെ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ധ്യാ​നം ജൂ​ൺ 17ന് ​മാ​ഞ്ച​സ്റ്റ​റി​ൽ
Thursday, May 25, 2023 7:28 AM IST
ബാബു ജോസഫ്
ലണ്ടൻ: ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് ഏ​ത് ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ക്രി​സ്തു വി​ശ്വാ​സ​ത്തി​ൽ വ​ള​രാ​നു​ത​കു​ന്ന വി​വി​ധ​ങ്ങ​ളാ​യ ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി​വ​രു​ന്ന റ​വ. സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ല​ച്ച​ൻ ആ​ത്മീ​യ നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്‌​ട്രി ജൂ​ൺ 17 ന് ​മാ​ഞ്ച​സ്റ്റ​റി​ൽ വ​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ശു​ശ്രൂ​ഷ ഒ​രു​ക്കു​ന്നു.

മാ​ഞ്ച​സ്റ്റ​ർ ലോംഗ്​സൈ​റ്റ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി സീ​റോ മ​ല​ബാ​ർ ക​മ്മ്യൂ​ണി​റ്റി സെ​ന്‍ററി​ൽ(M13 0BU Portland Crescent) ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​യി​ൽ ഒൻപത് മു​ത​ൽ 12 വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. സ​മ​യം രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ .


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

രാ​ജു ആ​ന്‍റ​ണി - 07912217960
വി​ൻ​സ് ജോ​സ​ഫ് - 07877852815