പരിസ്ഥിതി സംഘടന ഗ്രീന്‍പീസിനെ നിരോധിച്ച് റഷ്യ
Sunday, May 21, 2023 11:51 AM IST
മോ​സ്ക്കോ: പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ഗ്രീ​ന്‍​പീ​സി​നെ "അ​ന​ഭി​ല​ഷ​ണീ​യ' സം​ഘ​ട​ന​യാ​യി റ​ഷ്യ പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ല്‍ നി​ന്ന് ഗ്രൂ​പ്പി​നെ നി​രോ​ധി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നും മോ​സ്കോ​യ്ക്ക് എ​തി​രേ ഉ​പ​രോ​ധം കൊ​ണ്ടു​വ​രാ​നും ഗ്രീ​ൻ​പീ​സ് ശ്ര​മി​ച്ച​താ​യി പ്രോ​സി​ക്യൂ​ട്ട​ർ ജ​ന​റ​ൽ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​ണ് ഗ്രീ​ൻ​പീ​സ്.


റ​ഷ്യ അ​ട​ക്കം 50 രാ​ജ്യ​ങ്ങ​ളി​ലാ​ണ് സംഘടന പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.