സി​പി​എം​എ​യു​ടെ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 19ന്
Thursday, May 18, 2023 4:08 PM IST
കോ​ർ​ക്ക്: അയർലൻഡിലെ മല‌യാളി കൂട്ടായ്മയായ കോ​ർ​ക്ക് പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (സി​പി​എം​എ) ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 19ന് ​ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

‘ഒ​ന്നി​ച്ചോ​ണം പൊ​ന്നോ​ണം’ എ​ന്ന പേ​രി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷം. ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ളും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

വ​ടം​വ​ലി മ​ത്സ​രം, പാ​യ​സം മേ​ള, പൂ​ക്ക​ള മ​ത്സ​രം തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​കൾ അ​ര​ങ്ങേ​റു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.