113 മി​ല്യ​ൺ യൂ​റോ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്‌ടിച്ച റെ​മ്മോ കു​ടും​ബ​ത്തി​ന് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി
Wednesday, May 17, 2023 2:56 PM IST
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ഡ്രെ​സ്ഡെ​ൻ ന​ഗ​ര​ത്തി​ലു​ള്ള ഗ്രീ​ൻ വോ​ൾ​ട്ട് മ്യൂ​സി​യ​ത്തി​ൽ നി​ന്ന് 113 മി​ല്യ​ൺ യൂ​റോ മൂ​ല്യം വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്‌ടിച്ച അ​ഞ്ച് പേ​ർ​ക്ക് കോ​ട​തി ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

പോ​ലീ​സി​ന്‍റെ സ്ഥി​രം നോ​ട്ട​പു​ള്ളി​ക​ളാ​യ റെ​മ്മോ കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട എ​ല്ലാ​വ​രും. നാ​ല് വ​ർ​ഷം മു​ത​ൽ ആ​റ് വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ​യാ​ണ് ഏ​വ​ർ​ക്കും ല​ഭി​ച്ച​ത്. 2019 ന​വം​ബ​ർ 25-നാ​ണ് 4,300 വ​ജ്ര​ങ്ങ​ൾ പ​തി​ച്ച 41 ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യ​ത്.

ആ​യു​ധ​ധാ​രി​ക​ളാ​യ സം​ഘം, മ്യൂ​സി​യ​ത്തി​ന് വെ​ളി​യി​ലു​ള്ള വൈ​ദ്യു​ത​ബ​ന്ധം ത​ക​രാ​റി​ലാ​ക്കാ​ൻ അ​ഗ്നി​ബാ​ധ സൃ​ഷ്‌ടിച്ച ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ത​ട​യാ​നെ​ത്തി​യ​വ​രെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ച്ച സം​ഘം പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലെ ഒ​രു കാ​ർ തീ ​വ​ച്ച് ന​ശി​പ്പി​ച്ച ശേ​ഷ​മാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ലാ​യ ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് മോ​ഷ​ണം പോ​യ ഭൂ​രി​ഭാ​ഗം വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ 12 മി​ല്യ​ൺ യൂ​റോ മൂ​ല്യ​മു​ള്ള "സാ​ക്സ​ൺ വൈ​റ്റ്' എ​ന്ന വ​ജ്രം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.


കു​റ്റ​വാ​ളി​ക​ൾ​ക്ക് ന​ൽ​കി​യ ശി​ക്ഷ കു​റ​ഞ്ഞു​പോ​യെ​ന്ന് ആ​രോ​പി​ച്ച് ചി​ല​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ഞ്ച് പേ​രും കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​തി​നാ​ൽ ഈ ​ശി​ക്ഷ മ​തി​യെ​ന്നാ​ണ് കോ​ട​തി അ​റി​യി​ച്ച​ത്.

തു​ർ​ക്കി, ല​ബ​ന​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് കു​ടി​യേ​റി​യ റെ​മ്മോ കു​ടും​ബം നേ​ര​ത്തെ​യും നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ട്.

ബെ​ർ​ലി​നി​ലെ ബോ​ഡ് മ്യൂ​സി​യ​ത്തി​ൽ നി​ന്ന് 100 കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള "ബി​ഗ് മേ​പ്പി​ൾ ലീ​ഫ്' എ​ന്ന സ്വ​ർ​ണ​നാ​ണ​യം മോ​ഷ്ടി​ച്ച​ത് റെ​മ്മോ സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ്. ഈ ​നാ​ണ​യം ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.