ഡ​ൽ​ഹി മെ​ട്രോ​യി​ൽ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്ന് കാ​റി​ൽ വീ​ണു
Wednesday, May 17, 2023 12:08 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മെ​ട്രോ റെ​യി​ലി​ന്‍റെ വ​യ​ഡ​ക്ടി​ൽ​നി​ന്നു കോ​ൺ​ക്രീ​റ്റ് ഭാ​ഗം അ​ട​ർ​ന്നു​വീ​ണ് റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കാ​റി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഗി​ടോ​ർ​ണി മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള ഡ​ക്ടി​ന്‍റെ കോ​ൺ​ക്രീ​റ്റ് ഭാ​ഗ​മാ​ണ് താ​ഴേ​ക്ക് പ​തി​ച്ച​ത്. സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കാ​റി​ന് മു​ക​ളി​ലേ​ക്കാ​ണ് കോ​ൺ​ക്രീ​റ്റ് പാ​ളി അ​ട​ർ​ന്നു​വീ​ണ​ത്.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും കാ​റി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യു​ള്ള ചെ​ല​വ് വ​ഹി​ക്കു​മെ​ന്നും മെ​ട്രോ റെ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.