ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റ് 16-ാം സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമായി ഡൽഹി ക്യാപിറ്റല്‍സ്. പഞ്ചാബ് കിംഗ്സിനെതിരേ തോൽവി വഴങ്ങിയതോടെയാണ് ഡൽഹിയുടെ പ്ലേ ഓഫ് മോഹം അവസാനിച്ചത്.
സീസണിൽ 12-ൽ നാല് മത്സരങ്ങളിൽ മാത്രമേ ഡല്‍ഹിക്ക് ജയിക്കാനായുള്ളൂ. 2020-ൽ ഫെെനലിൽ എത്തിയതാണ് ഐപിഎൽ ചരിത്രത്തിലെ ഡൽഹിയുടെ മികച്ച പ്രകടനം.