ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഗോ ഫസ്റ്റ് എയർലൈൻ മേയ് 12 വരെയുള്ള സർവീസുകൾ നിർത്തിവച്ചു. ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാർക്കു മുഴുവൻ തുകയും മടക്കി നൽകുമെന്ന് കമ്പനി അറിയിച്ചു.
മേയ് 15 വരെ ഗോ ഫസ്റ്റിന്റെ ടിക്കറ്റ് ബുക്കിംഗ് നിർത്തിവച്ചതായി ഡിജിസിഎയും അറിയിച്ചു. ഗോ ഫസ്റ്റ് എയർലൈൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് (എൻസിഎൽടി) മുമ്പാകെ പാപ്പരത്ത പരിഹാര നടപടികൾക്കായി അപേക്ഷ നൽകിയിട്ടുണ്ട്.